അബുദാബി- യു.എ.ഇ നഗരങ്ങളില്‍ പുതുവത്സര ആഘോഷം പ്രമാണിച്ച് നിയന്ത്രണങ്ങള്‍. ഷാര്‍ജയും അബുദാബിയും കര്‍ശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യോഗം, സ്വകാര്യ–പൊതു ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിച്ചാല്‍ 10,000 ദിര്‍ഹമായിരിക്കും പിഴയെന്ന് അബുദാബി പോലീസ് അറിയിച്ചു. പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും 5,000 ദിര്‍ഹം വീതം പിഴ ചുമത്തും. 30 ലേറെ പേരുടെ സ്വകാര്യ കൂട്ടായ്മകള്‍ നടത്തിയാല്‍ സംഘാടകര്‍ക്ക് 50,000 ദിര്‍ഹവും പങ്കെടുക്കുന്നവര്‍ക്ക് 15,000 വീതവും പിഴ ചുമത്തും.
ഷാര്‍ജയില്‍ 30ലേറെ പേര് പങ്കെടുക്കുന്ന പുതുവത്സര പാര്‍ട്ടികള്‍ നിരോധിച്ചു. നിയമലംഘകര്‍ക്ക് 10,000 പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ചെറിയ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ നാല് മീറ്റര്‍ അകലം സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു.






