വിസ കാലാവധി കഴിഞ്ഞവര്‍ മൂന്നു ദിവസത്തിനകം യു.എ.ഇ വിടണം

അബുദാബി- കഴിഞ്ഞ മാര്‍ച്ച് ഒന്നിനു മുന്‍പ് കാലാവധി അവസാനിച്ച വിസയുമായി യു.എ.ഇയില്‍ തുടരുന്ന താമസ, സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ അനുവദിച്ച സാവകാശം 31ന് തീരും.

മൂന്ന് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) അറിയിച്ചു. കോവിഡ് മൂലം അതിര്‍ത്തി അടച്ചതോടെ രാജ്യം വിടാന്‍ സാധിക്കാതിരുന്ന ഇവര്‍ക്ക് രാജ്യം വിടാന്‍ 10 മാസത്തെ സാവകാശമാണ് ലഭിച്ചത്.

ഇവരുടെ അനധികൃത താമസത്തിനുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്. പൊതുമാപ്പിനു സമാനമായ ഈ ആനുകൂല്യത്തില്‍ രാജ്യം വിടുന്നവര്‍ക്ക് മറ്റൊരു വിസയില്‍ തിരിച്ചുവരാം.

 

Tags

Latest News