ആറിടത്ത് ജയിച്ച് തൂക്കുസഭയില്‍ നിര്‍ണായകമാവാന്‍  ദേവന്റെ പാര്‍ട്ടി 

കല്‍പറ്റ- വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍. ആറ് മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്നാണ് സര്‍വേ ഫലം. കേരളത്തില്‍ തൂക്കുമന്ത്രിസഭയാണ് നിലവില്‍ വരുന്നതെങ്കില്‍ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ തന്റെ സഹായം വേണ്ടിവരുമെന്നും ദേവന്‍ ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കും. 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും. പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. എന്നാല്‍ സുധീരനടക്കം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കിനില്‍ക്കുകയായിരുന്നു. അത് അസ്വസ്ഥതയുണ്ടാക്കി.രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള കാരണമിതാണ്. മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്.അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം-ദേവന്‍ പറഞ്ഞു


 

Latest News