അബുദാബി- കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ദുബായ്-അബുദാബി അതിര്‍ത്തിയിലെ പരിശോധനാ കേന്ദ്രം അടച്ചു. അബുദാബിയിലേക്കു യാത്ര ചെയ്യുന്നവര്‍ അതത് എമിറേറ്റില്‍ പരിശോധന നടത്തി പുറപ്പെടണം.
72 മണിക്കൂറിനകമുള്ള പി.സി.ആര്/ഡി.പി.ഐ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. നേരത്തെ 48 മണിക്കൂറിനകമുള്ള റിപ്പോര്‍ട്ട് ഹാജരാക്കണമായിരുന്നു. 72 മണിക്കൂറിനകം ഒന്നിലേറെ തവണ അബുദാബിയില്‍ വന്നു തിരിച്ചുപോകാനും അനുമതിയുണ്ട്.
തുടര്‍ച്ചയായി ആറ് ദിവസത്തിലേറെ അബുദാബിയില്‍ തങ്ങുന്നവര്‍ ആറാം ദിവസം മാത്രം പി.സി.ആര് ടെസ്റ്റ് എടുത്താല്‍ മതി. നേരത്തെ 4, 8 ദിവസങ്ങളില്‍ പരിശോധന വേണമായിരുന്നു. ബിസിനസ് ആവശ്യാര്‍ഥം ദുബായ്–അബുദാബി റൂട്ടില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും ഇത് അനുഗ്രഹമാകും.






