Sorry, you need to enable JavaScript to visit this website.

കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവം,  മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു 

മുംബൈ- മുംബൈയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ  കെട്ടിടം പൊളിച്ച സംഭവത്തില്‍ മുംബൈ കോര്‍പ്പറേഷന്‍ കമ്മീഷണറോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്രാ മനുഷ്യാവകാശ കമ്മീഷന്‍. നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് ആവശ്യം. കങ്കണയുടെ പരാതിയിലാണ് നടപടി. നേരത്തെ ബോബെ ഹൈക്കോടതി കെട്ടിടം പൊളിച്ച നടപടി കുറ്റകരമാണെന്ന് വിധിച്ചിരുന്നു. നഷ്ടപരിഹാരം തിട്ടപ്പെടുത്താന്‍ സര്‍വേയറെയും നിയോഗിച്ചിട്ടുണ്ട്. കങ്കണയുടെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ ബിഎംസി(ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) നടപടി നിയമവിരുദ്ധമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവ്. കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവര്‍ സംയമനം പാലിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ ട്വീറ്റല്ല കോടതിയുടെ പ്രശ്‌നം. 

Latest News