27 വര്‍ഷമായിട്ടും നാഗവല്ലിയെ മറക്കാനാവാതെ ശോഭന 

ആലപ്പുഴ- ശാരദ-ഷീല-ജയഭാരതി തരംഗത്തിന് ശേഷം മലയാള സിനിമവേദിയില്‍ നിറഞ്ഞാടിയ നായികയാണ് ശോഭന. മലയാളത്തിന് ദേശീയ പുരസ്‌കാരം നേടിത്തന്ന ഈ താരത്തിന് ധാരാളം ഫാന്‍സുമുണ്ട്. ശോഭനയുടെ കരിയറില്‍ ബ്രേക്ക് എന്ന് പറയാവുന്ന ഫാസില്‍ ചിത്രമാണ് മണിച്ചിത്രതാഴ്. മലയാള സിനിമയുടെ ചരിത്രത്തിലും മണിച്ചിത്രത്താഴിന് സുപ്രധാന സ്ഥാനമുണ്ട്. ഫാസില്‍ സംവിധാനം ചെയ്തു മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി വന്ന സിനിമ പക്ഷെ ഓര്‍ക്കുന്നത് ഗംഗ ശോഭന കഥാപാത്രത്തിലൂടെ ആയിരിക്കും. സിനിമ റിലീസ് ചെയ്ത് 27 വര്‍ഷം പൂര്‍ത്തി ആകുമ്പോള്‍ സിനിമയുടെ ഓര്‍മ്മകള്‍ പങ്കിടുകയാണ് നടി ശോഭന. ഈ സിനിമയെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല എന്ന് ശോഭന തന്റെ ഫേസ്ബുക്ക്  പേജില്‍ കുറിച്ചു.ശോഭനയുടെ പോസ്റ്റ് ഇങ്ങനെ- മണിച്ചിത്രത്താഴ് എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27ാം പിറന്നാള്‍ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്രനിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എന്റെ  ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു.ഇന്നും അതെ..നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം-സ്രഷ്ടാവ്ഫാസിലിന് എല്ലാ നന്മകളും നേരുന്നു.

Latest News