ദുബായ്- യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ വിവിധ എമിറേറ്റുകളില്‍ പരിശോധന കര്‍ശനമാക്കി. ദുബായില്‍ സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകള്‍ പരിശോധന നടത്തുന്നുണ്ട്.
ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. അജ്മാനില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ, അബുദാബി എന്നീ എമിറേറ്റുകളിലും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.