ദൈവം കള്ളനായി വന്നുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

തിരുവനന്തപുരം- അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. എല്ലാ ഭീഷണികളേയും അതിജീവിച്ചാണ് ഈ കേസില്‍ പോരാട്ടം തുടര്‍ന്നതെന്നും ഈ ദിവസത്തിനുവേണ്ടിയാണ് കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


അഭയ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി ഇടപെടല്‍ ആരംഭിച്ചത്.

കോടതിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍; ദൈവത്തിനു നന്ദി പറഞ്ഞ് അഭയയുടെ സഹോദരന്‍

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ നാളെ


മോഷ്ടാവായ അടക്ക രാജുവിന്റെ വേഷത്തിലാണ് ദൈവം ഈ കേസില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നുള്ള മൂന്നാം സാക്ഷിയായ അടക്ക രാജുവാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ ദിവസം അതിരാവിലെ പയസ് പത്താം കോണ്‍വെന്റില്‍ മോഷണത്തിനായി വന്നപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍  സെഫിയെയും കോണ്‍വെന്റില്‍ കണ്ടതായി രാജു വെളിപ്പെടുത്തിയിരുന്നു.

കേസില്‍ സാക്ഷി മൊഴി നല്‍കിയതിനെ തുടർന്ന് തനിക്കെതിരെ കൊലപാതകക്കുറ്റം ചുമത്താന്‍ പോലും ക്രൈം ബ്രാഞ്ച് ശ്രമിച്ചുവെന്നും ക്രൂരമായ ശാരീരിക പീഡനം സഹിക്കേണ്ടിവന്നുവെന്നും അടക്ക രാജു പറഞ്ഞു. എസ്.പി മൈക്കിളിനു കീഴിലുള്ള സംഘം ക്രൂരമായി മര്‍ദിച്ചിരുന്നു.
ഭാര്യക്ക് ജോലിയും പുതിയ വീടും  െ്രെകംബ്രാഞ്ച് വാഗ്ദാനം ചെയ്തിരുന്നതായും രാജു കൂട്ടിച്ചേര്‍ത്തു.

 

Latest News