വംശീയ അധിക്ഷേപം പൊറുപ്പിക്കില്ലെന്ന് യു.എ.ഇ

ദുബായ്- വംശീയമോ മതപരമോ ആയ അധിക്ഷേപങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് യു.എ.ഇ.  വിദ്വേഷമുണ്ടാക്കുന്നവിധം പ്രഭാഷണങ്ങള്‍ നടത്തുകയോ അത്തരം ഏതു തലത്തിലുള്ള പ്രവൃത്തിയിലേര്‍പ്പെട്ടാലോ ചെയ്താല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍മപ്പെടുത്തി.

50,000 ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയും കൂടാതെ ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന, വിവേചനമുണ്ടാക്കുന്ന വിധത്തിലുള്ള പ്രസിദ്ധീകരണങ്ങള്‍, റെക്കോഡിങ്ങുകള്‍, സിനിമകള്‍, ഡിസ്‌ക്കുകള്‍, സോഫ്റ്റ് വെയര്‍, സ്മാര്‍ട്ട് ആപ്പ് എന്നിവ കൈവശം വെച്ചാലും വിതരണം ചെയ്താലും ശിക്ഷ ലഭിക്കും.
സഹിഷ്ണുതയുള്ളൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

 

Tags

Latest News