ദുബായ്- ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടി രൂപയുടെ സമ്മാനം മലയാളിക്ക്. കോവിഡ് 19 പ്രതിസന്ധിമൂലം ജോലി നഷ്ടമായ പ്രവാസി മലയാളി നവനീത് സജീവനാണ് 7.3 കോടി ഇന്ത്യന്‍ രൂപക്കര്‍ഹനായത്. കാസര്‍കോട് സ്വദേശിയായ നവനീത് ഒരു വയസുള്ള കുഞ്ഞിന്റെ അച്ഛനാണ്.
നാലു വര്‍ഷമായി അബുദാബിയിലെ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായി. ഡിസംബര്‍ 28ന് കമ്പനിയില്‍നിന്ന് പിരിയാനിരിക്കുകയാണ്. പുതിയ ജോലിക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ച ഫോണ്‍കോള്‍ വന്നത്. സുഹൃത്തുക്കളുമായ നാല് പേര്‍ക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത്.