അബുദാബി/മസ്‌കത്ത്- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്19 പോസിറ്റീവ് ആയി 4 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 626 ആയി. ഒമാനില്‍ അഞ്ചു പേര്‍ മരിച്ചു. 116 പുതിയ കോവിഡ് രോഗികള്‍.
യു.എ.ഇയില്‍ ഇന്നലെ 1,278 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,88,545 ആയതായും പുതുതായി 726 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗമുക്തി നേടിയവര്‍ ആകെ 1,65,749 ആണ്.
അഞ്ച് കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടതോടെ ഒമാനില്‍ കോവിഡ് മരണം 1480 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 231 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 118,736 ആയി. 93.6 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.






