ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മലയാള താരം  മോഹന്‍ലാല്‍;  നടിമാരില്‍ കീര്‍ത്തി സുരേഷ് ഒന്നാമത്

കൊച്ചി- 2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മലയാള പുരുഷ താരങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ട്വിറ്റര്‍ ഇന്ത്യയാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് മോഹന്‍ലാല്‍. ലിസ്റ്റില്‍ മഹേഷ് ബാബുവാണ് ഒന്നാം സ്ഥാനത്ത്. മഹേഷ് ബാബു, പവന്‍ കല്യാണ്‍, വിജയ്, ജൂനിയര്‍ എന്‍ ടി ആര്‍, സൂര്യ, അല്ലു അര്‍ജുന്‍, റാംചരണ്‍, ധനുഷ്, മോഹന്‍ലാല്‍, ചിരഞ്ജീവി എന്നിങ്ങനെയാണ് ആദ്യ പത്തു സ്ഥാനങ്ങള്‍. വനിതാ താരങ്ങളില്‍ കീര്‍ത്തി സുരേഷ് ആണ് പ്രഥമ  സ്ഥാനത്ത്. കാജല്‍ അഗര്‍വാള്‍, സമന്ത, രാശ്മിക, പൂജ ഹെഗ്‌ഡെ, തപ്‌സി, തമന്ന, രാകുല്‍പ്രീത്, ശ്രുതി ഹാസന്‍, തൃഷ എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍.

Latest News