പരിഹസിക്കരുത്, ആറു മാസം അകത്തുകിടക്കേണ്ടിവരും

അബുദാബി- മറ്റുള്ളവരെ പരിഹസിക്കുന്നവര്‍ കരുതിയിരിക്കുക. യു.എ.ഇയിലാണെങ്കില്‍ ആറു മാസം വരെ ജയിലില്‍ കിടക്കേണ്ടി വരും.
ടെലിഫോണിലൂടെയോ നേരിട്ടോ കത്തുകളിലൂടെയോ കളിയാക്കിയാല്‍ ഫെഡറല്‍ പീനല്‍ കോഡ് പ്രകാരം ആറ് മാസത്തില്‍ കൂടാത്ത ജയില്‍ ശിക്ഷയും 5,000 ദിര്‍ഹത്തില്‍ കൂടാത്ത പിഴയുമാണ് ശിക്ഷ. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ശിക്ഷ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരെ ഡ്യൂട്ടി സമയത്ത് പരിഹസിച്ചാലും ഇതേ ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 

Tags

Latest News