അബുദാബി- 24 മണിക്കൂറിനിടെ യു.എ.ഇയില്‍ കോവിഡ് ബാധിച്ച് അഞ്ച് പേര്‍ മരിച്ചു. പുതുതായി 1,196 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും 694 രോഗികള്‍ സുഖം പ്രാപിക്കുകയും ചെയ്തുവെന്നും ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,82,601 ആയി ഉയര്‍ന്നു. ഇതില്‍ 1,62,435 രോഗമുക്തി നേടി. യു.എ.ഇയില്‍ ഇതുവരെ 607 പേരാണ് കോവിഡ് ബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ഇന്നലെ മാത്രം 1,63,352 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ 19,559 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.