മസ്‌കത്ത്- ഒമാനില്‍ 229 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം 125,115 ആയി ഉയര്‍ന്നു. തിങ്കളാഴ്ച എട്ട് മരണംകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1452 ആയി.
152 രോഗികള്‍കൂടി കോവിഡ് മുക്തി നേടി. 116,506 പേര്‍ക്ക് ഇതിനോടകം കോവിഡ് ഭേദമായി. 93.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 24 മണിക്കൂറിനിടെ ഒമ്പത് കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 147 രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 78 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.