യു.എ.ഇ വിസ കഴിഞ്ഞവര്‍ക്ക് മടങ്ങാന്‍ മാര്‍ഗനിര്‍ദേശം

ദുബായ്- വിസ കാലാവധി കഴിഞ്ഞ് യു.എ.ഇയില്‍ താമസിക്കുന്നവര്‍ പിഴ ഒടുക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.

മാര്‍ച്ച് ഒന്നിന് മുന്‍പ് സന്ദര്‍ശക, ടൂറിസ്റ്റ്, റസിഡന്‍സി വിസാ കാലാവധി കഴിഞ്ഞവര്‍ പിഴയില്‍ ഇളവിന് അര്‍ഹരാണ്. ഇവര്‍ ഡിസംബര്‍ 31ന് മുന്‍പ് രാജ്യം വിട്ടാല്‍ പിഴ ഒഴിവാക്കിക്കിട്ടും.
അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന, മാര്‍ച്ച് ഒന്നിന് മുന്‍പ് വിസാ കാലാവധി കഴിഞ്ഞവര്‍ ചുരുങ്ങിയത് യാത്രക്ക് ആറ് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തി ഇളവ് സ്വന്തമാക്കണം. ദുബായ്, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ ദുബായ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റി സെന്ററില്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് റിപോര്‍ട്ട്് ചെയ്യണം.
റസിഡന്‍സ് വിസ കാലാവധി കഴിഞ്ഞവര്‍ ഈ മാസം 31 ന് മുന്‍പ് മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

 

Latest News