കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വോട്ട് തേടി അനുശ്രീ 

പത്തനംതിട്ട- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സിനിമ താരം അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. റിനോയിയുടെ കുടുംബ സംഗമത്തിലാണ് താരം പങ്കെടുത്തത്. റിനോയ് വര്‍ഗീസുമായുളള സൗഹൃദത്തെ തുടര്‍ന്നാണ് താരം പ്രചാരണത്തിന് ഇറങ്ങിയത്.കുടുംബസംഗമത്തിന് അനുശ്രീ എത്തിയതോടെ നാട്ടുകാരെല്ലാം താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഒത്തുകൂടി. സുഹൃത്തിന് വേണ്ടി പ്രസംഗിക്കാനും അനുശ്രീ മറന്നില്ല. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ട്. അദ്ദേഹത്തിനൊപ്പം എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പറഞ്ഞു.

Latest News