നിത്യേന എട്ട് ഗ്ലാസ് വെള്ളം കുടിക്കൂ,  എന്നെ പോലെ സുന്ദരിയാകൂ-മാധുരി ദീക്ഷിത് 

മുംബൈ- മാധുരി ദീക്ഷിത് 53 വയസ്സിലും ഇത്രയും സുന്ദരിയായി ഇരിക്കുന്നത് എങ്ങനെയെന്നാണ് ഫാന്‍സിന്  അറിയേണ്ടത്. ഇപ്പോഴിത തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി.  ആരാധകര്‍ക്ക് സൗന്ദര്യ സംരക്ഷണത്തിനായി ടിപ്‌സും നല്‍കുന്നുണ്ട്. ആഹാരം, വെള്ളം, ഉറക്കം, വ്യായാമം എന്നിവയാണ് നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം.ബോളിവുഡിലും തെന്നിന്ത്യയിലും കൈനിറയെ ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്ത്. താരങ്ങളുടെ ഇടയില്‍ പോലും മാധുരിക്ക് നിരവധി ആരാധകരുണ്ട്. സിനിമയില്‍  സജീവമല്ലെങ്കിലും നടി ബോളിവുഡ് കോളങ്ങളില്‍ വലിയ ചര്‍ച്ച വിഷയമാണ്. മാധുരിയുടെ സൗന്ദര്യത്തെ കുറിച്ചാണ് അധികവും വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചര്‍മം ഹൈഡ്രേറ്റഡ് ആയി നിര്‍ത്താനും സാധിക്കും. ഇത് ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിര്‍ത്താന്‍ സഹായിക്കുമെന്നും മാധുരി പറയുന്നു. എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് മറ്റൊന്ന്. അമിതമായി എണ്ണ ചര്‍മത്തില്‍ അടിഞ്ഞാല്‍ മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് എണ്ണയടങ്ങിയ ആഹാരം നിയന്ത്രിക്കുന്നത്.അമിതമായ ഗ്ലൂക്കോസ് സാന്നിധ്യം ചര്‍മത്തെ അസ്വസ്ഥമാക്കാനും മുഖക്കുരുവിനും കാരണമാകുമെന്നും നടി വീഡിയോയില്‍ പറയുന്നു. അതിനാല്‍ തന്നെ പഞ്ചസാര ഉപയോഗിക്കാറില്ല. കൂടാതെ പഴങ്ങളും പച്ചക്കറികളും ജ്യൂസ് രൂപത്തില്‍ കഴിക്കാറില്ലെന്നുമാണ് മാധുരി പറയുന്നു. പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ ഫൈബറിന്റെ അളവ് കുറയുന്നതാണ് ഇതിനു കാരണം. ഉറക്കത്തിന് ചര്‍മ സംരക്ഷണത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും നടി വീഡിയോയില്‍ പറയുന്നു. താന്‍ ദിവസവും 7-8 മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങും. കാരണം ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കാനും ഇത് അത്യാവശ്യമാണ്. വ്യായാമത്തിന്റെ പ്രധാന്യത്തെ കുറിച്ചും നടി പറയുന്നു. ഹോര്‍മോണുകളുടെ നിയന്ത്രണത്തിനും അതുവഴി ചര്‍മത്തിന്റെ അസ്വസ്ഥകള്‍ ഒഴിവാക്കാനും വ്യായാമം സഹായിക്കുന്നു.

Latest News