ഇന്ത്യയിലെ മികച്ച നടന്മാരെ  യാഹൂ സര്‍വേയിലൂടെ കണ്ടെത്തും  

മുംബൈ-ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പത്തു നടന്മാരെ കണ്ട് പിടിക്കാനുള്ള സര്‍വേയുമായി യാഹൂ. മുപ്പത് നടന്മാരുടെ പേരുകളാണ് പട്ടികയിലുള്ളത്. അതില്‍ നിന്ന് മികച്ചതെന്ന് തോന്നുന്ന പത്ത്  പേരെയാണ് തിരഞ്ഞെടുക്കാനാകുക. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലുമാണ് പട്ടികയിലുള്ളത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, രജനീകാന്ത്, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് കുമാര്‍, ആമിര്‍ ഖാന്‍, നസറുദ്ദീന്‍ ഷാ, ശിവാജി ഗണേഷന്‍, എംജിആര്‍, ഇര്‍ഫാന്‍ ഖാന്‍, ഓം പുരി, സൗമിത്ര ചാറ്റര്‍ജി, എന്‍ടിആര്‍, ഷാരൂഖ് ഖാന്‍, ഹൃതിക് റോഷന്‍, ദേവ് ആനന്ദ് തുടങ്ങി നൂറ്റാണ്ട് കണ്ട മികച്ച നടന്മാരുടെ പേരുകളില്‍ നിന്ന് ഒരാള്‍ക്ക് പത്ത് പേരെ തെരഞ്ഞെടുക്കാമെന്നാണ് സര്‍വേയില്‍ പറയുന്നത്.

Latest News