Sorry, you need to enable JavaScript to visit this website.

സന്നാഹ മത്സരത്തില്‍ ഇന്ത്യ തേടുന്ന ഉത്തരങ്ങള്‍

സിഡ്‌നി -ഓസ്‌ട്രേലിയ എ-ക്കെതിരായ ത്രിദിന മത്സരത്തില്‍ ഇന്ത്യ ചില പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കും. ഇശാന്ത് ശര്‍മയുടെ അഭാവത്തില്‍ ആരെ ടെസ്റ്റ് ടീമിലെടുക്കുമെന്നതാണ് പ്രധാന ചോദ്യം. ഉമേഷ് യാദവ്, നവദീപ് സയ്‌നി, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്. ഓസ്‌ട്രേലിയ എ-ക്കെതിരെ മൂവര്‍ക്കും അവസരം ലഭിക്കും. 
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പൂജാരയും ഹനുമ വിഹാരിയും അവസാനം മത്സരം കളിച്ചത് മാര്‍ച്ച് രണ്ടാം വാരത്തിലാണ്. എത്രയും പെട്ടെന്ന് താളം കണ്ടെത്താനുള്ള ശ്രമത്തിലായിരിക്കും ഇരുവരും. വിക്കറ്റ്കീപ്പര്‍മാരില്‍ ആരെ പരിഗണിക്കും എന്നതും ചോദ്യമാണ്. ഓസ്‌ട്രേലിയയിലെ അവസാന പരമ്പരയിലും ഇന്ത്യ കളിച്ച അവസാന ടെസ്റ്റായ ന്യൂസിലാന്റിലും റിഷഭ് പന്താണ് വിക്കറ്റ് കാത്തത്. എന്നാല്‍ അതിന് ശേഷം വൃദ്ധിമാന്‍ സാഹയാണ് കരുത്തു കാട്ടുന്നത്. 


 

Latest News