Sorry, you need to enable JavaScript to visit this website.

ഒരു ടീമില്‍ ബുംറ, രണ്ടാം ടീമില്‍ ഷാമി, ഒരേദിനം ഇന്ത്യക്ക് രണ്ടു കളി

സിഡ്‌നി - ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഞായറാഴ്ച ഒരേസമയം രണ്ട് മത്സരത്തിന് ഇറങ്ങും. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ട്വന്റി20 ടീം ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുമ്പോള്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളും റിസര്‍വ് കളിക്കാരും ഓസ്‌ട്രേലിയ എ-ക്കെതിരെ ത്രിദിന മത്സരം തുടങ്ങും.
സിഡ്‌നി സമയം വൈകിട്ട് ട്വന്റി20 തുടങ്ങുമ്പോഴേക്കും നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഡ്രമോയന്‍ ഓവലില്‍ ത്രിദിന മത്സരം ആദ്യ ദിനം പിന്നിട്ടിരിക്കും. ടെസ്റ്റ് പരമ്പരക്കു മുമ്പ് ഒരു സന്നാഹ മത്സരം കൂടിയുണ്ട്. അത് പിങ്ക് പന്ത് ഉപയോഗിച്ച് ഡേ-നൈറ്റായാണ് കളിക്കുക. 
മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നിവരിലൊരാള്‍ ട്വന്റി20 യും അപരന്‍ ത്രിദിനവും കളിക്കും. ട്വന്റി20 ടീമില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു സാംസണ്‍ ഉണ്ടെങ്കിലും കെ.എല്‍ രാഹുല്‍ ട്വന്റി20 യാണ് കളിക്കുക. 

Latest News