എന്തിനെന്റെ നിറം മാറ്റി, രോമമുള്ള  കൈ എവിടെ?  കനി കുസൃതി 

കോഴിക്കോട്-ഗൃഹലക്ഷ്മി മാസിക തന്റെ യഥാര്‍ത്ഥ ഫോട്ടോയില്‍ മിനുക്കുപണി നടത്തി കവര്‍ ഫോട്ടോ കൊടുത്തതെന്തിനെന്ന ചോദ്യവുമായി നടി കനി കുസൃതി. തന്റെ രോമമുള്ള കൈയ്യും യഥാര്‍ത്ഥ നിറവും മാറ്റി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തതിനെതിരെയാണ് കനി കുസൃതി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിമര്‍ശനമുന്നയിക്കുന്നത്. ഷൂട്ടിന് മുന്‍പ് തന്നെ ഇത്തരത്തില്‍ ഫോട്ടോ കൊടുക്കുന്നതിലുള്ള നിലപാട് അറിയിച്ചിരുന്നതാണെന്നും കനി പറയുന്നു. കവറിലെ ഫോട്ടോ മാറ്റാന്‍ ഗൃഹലക്ഷ്മി നിര്‍ബന്ധിതമാവുന്നത് എന്തുകൊണ്ടാണെന്നും നടി ചോദിച്ചു.
എന്റെ സ്‌കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നു'- കനി പറഞ്ഞു. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃകയെന്ന തലക്കെട്ടുള്ള കനിയുടെ അഭിമുഖത്തിനൊപ്പമാണ് ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തിരിക്കുന്നത്.എഡിറ്റ് ചെയ്യാത്ത ഫോട്ടോ കനി കുസൃതി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുപോലെയുള്ള ഫോട്ടോയെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും അവര്‍ സ്‌റ്റോറിയില്‍ പറഞ്ഞു.ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് കനിക്കാണ്. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിനാണ് കനിക്ക് അവാര്‍ഡ് ലഭിച്ചത്. 
 

Latest News