അബുദാബി- യു.എ.ഇയില്‍ 24 മണിക്കൂറിടെ 1,107 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതായും 714 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് മൂലം മരിച്ചവര്‍ ആകെ 572 ആയി. രാജ്യത്ത് ആകെ രോഗികള്‍ 1,68,860 ആണ്. രോഗം ഭേദമായവര്‍–1,54,899.
16.7 ദശലക്ഷം പരിശോധനകള്‍ നടത്തിയതായും അധികൃതര്‍ പറഞ്ഞു.