ശൈഖ് മുഹമ്മദ് ബിന്‍ റാഷിദുമായി വിദേശമന്ത്രി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി

ദുബായ്-  യു.എ.ഇയിലുള്ള കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന യു.എ.ഇയോട് പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ നന്ദി ശൈഖ് മുഹമ്മദിനെ മന്ത്രി അറിയിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
നേരത്തെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശകാര്യ–രാജ്യാന്തര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Latest News