ദല്‍ഹിയില്‍നിന്ന് ആദ്യ സ്‌പൈസ്‌ജെറ്റ് വിമാനം റാസല്‍ഖൈമയില്‍

റാസല്‍ഖൈമ- സ്‌പൈസ് ജെറ്റിന്റെ ആദ്യ വിമാനം ദല്‍ഹിയില്‍നിന്ന് റാസല്‍ഖൈമയില്‍ എത്തി. പുലര്‍ച്ചെ ഒന്നിന് ഇറങ്ങിയ വിമാനത്തിന് ജല സല്യൂട്ട് നല്‍കി.
യാത്രക്കാര്‍ക്ക് റാസല്‍ഖൈമ വിമാനത്താവള അധികൃതര്‍ ഉപഹാരം നല്‍കി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ഉത്തം ഛന്ദ്, റാസല്‍ഖൈമ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് സി.ഇ.ഒ സഞ്ജയ് ഖന്ന എന്നിവരും യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ എത്തി. ഇന്ത്യന്‍  നഗരങ്ങളിലേക്ക്  സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ വിമാനമാണ് ദല്‍ഹിയില്‍ നിന്നെത്തിയത്.
വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10.30നാണ് ദല്‍ഹിയില്‍നിന്ന് സര്‍വീസ്. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ 1.50ന്  തിരികെ  ദല്‍ഹിയിലേക്ക് വിമാനം പുറപ്പെടും. വരും മാസങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest News