Sorry, you need to enable JavaScript to visit this website.

കൊല്‍ക്കത്ത ഡാര്‍ബിയില്‍ എ.ടി.കെക്ക് മിന്നും വിജയം

ബംബോലിം - ഐ.എസ്.എല്ലിലെ പ്രഥമ കൊല്‍ക്കത്ത ഡാര്‍ബിയില്‍ എ.ടി.കെ മോഹന്‍ ബഗാന് മിന്നും ജയം. ഈ സീസണില്‍ ഐ.എസ്.എല്ലില്‍ പ്രവേശനം കിട്ടിയ ഈസ്റ്റ് ബംഗാളിന് തോല്‍വിയോടെയായി അരങ്ങേറ്റം. രണ്ടാം പകുതിയില്‍ റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് നിലവിലെ ചാമ്പ്യന്മാരുടെ ഗോളുകള്‍ കണ്ടെത്തിയത്. 
ഈസ്റ്റ് ബംഗാള്‍ മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെങ്കിലും എ.ടി.കെയുടെ പ്രതിരോധം പിളര്‍ക്കാനായില്ല. ആദ്യ പകുതി ഈസ്റ്റ് ബംഗാളിന്റേതായിരുന്നു. എന്നാല്‍ റോയ് കൃഷ്ണയുടെ നിലവാരം എ.ടി.കെക്ക് വിജയമൊരുക്കി. 

Latest News