Sorry, you need to enable JavaScript to visit this website.

ജാഗ്രത മതി, അമിത ഉൽക്കണ്ഠ വേണ്ട 

പേഴ്‌സനൽ സെൽഫോൺ 1970 മുതൽ തന്നെകണ്ടെത്തിയിരുന്നെങ്കിലും1992-ലാണ് സ്മാർട്ട്‌ഫോൺ സാധ്യമായത്. 1994 ലാണ് സ്മാർട്ട്‌ഫോണുകൾ പരിപൂർണമായും വ്യാപകമായതും ജനകീയമായതും. 2001 ൽ സെൽഫോണുകൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചതോടെ വലിയ വിപ്ലവം നടന്നു. 2007 ൽ സ്റ്റീവ് ജോബ്‌സിന്റ വരവോടെഫോൺ ബാറ്ററി ചാർജിന്റെ കാലയളവിൽ ഗണ്യമായ മാറ്റം ഉണ്ടായി. അതോടൊപ്പം ഒരുപാട് നൂതനമായ സൗകര്യങ്ങളുംസ്മാർട്ട് ഫോണിൽ ഇണക്കി ചേർത്തു. 
ഇപ്പോൾവിനോദവും വിജ്ഞാനവും വിപണിയും അക്ഷരാർത്ഥത്തിൽ വിരൽത്തുമ്പിലാണ്. ലോകത്തിന്റെ ഏതു മൂലയിൽ ഉള്ള കാര്യവും വസ്തുവും,സമ്പത്തും സന്നദ്ധതയുമുണ്ടെങ്കിൽ നമുക്ക് അനായാസേനസ്വായത്തമാക്കാമെന്നായിരിക്കുന്നു.നമ്മുടെ കൈകളിൽ ഇരിക്കുന്ന മൊബൈൽഫോണിൽ ഇതിനായി ലഭ്യമാവാത്ത സൗകര്യങ്ങൾ വളരെ കുറവാണ്.ഇന്ന് നാം അനുഭവിക്കുന്ന സാധ്യതകളുംഅതോടൊപ്പം തന്നെ വെല്ലുവിളികളും അത് തന്നെയാണ്. 
ഓഫീസ് എന്നത് ഇപ്പോൾ സൈബർ സ്‌പേസിലേക്ക് മാറിയ അവസ്ഥയാണ്. ഏതാനും ചില ജോലികളൊഴിച്ചാൽ ബാക്കിയെല്ലാം എവിടെയിരുന്നും ചെയ്യാം എന്നുള്ള അവസ്ഥ കൈ വന്നിരിക്കുന്നു. നിരവധി തൊഴിലവസരങ്ങളും ഇതോടൊപ്പം നിലവിൽവന്നു. വളരെ വിലക്കുറവിൽ ഉൽപന്നങ്ങൾ മാർക്കറ്റിൽ പരസ്യപ്പെടുത്താനും ലഭ്യമാക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും സ്മാർട്ട് ഫോണുകൾ ഉൽപാദകർക്ക് വഴിയൊരുക്കി. സാമ്പ്രദായിക മാധ്യമ കുത്തകകളെയും അവരുടെ നിക്ഷിപ്ത താൽപര്യങളേയുംസോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി കൊണ്ടിരിക്കുന്നു. അനുദിനം പുതു പുത്തൻ ഹീറോകൾ പിറവിയെടുക്കുന്നു. നിമിഷാർദ്ധത്തിൽ അവരിൽ ചിലർവിസ്മൃതരാവുന്നു. മനുഷ്യനിർമിതഅതിർത്തികൾ മാഞ്ഞ് കൊണ്ടിരിക്കുന്നു. ഭക്ഷണ രീതികളിലും, സാംസ്‌കാരിക വിനിമയത്തിലും, സൗഹൃദങ്ങളിലും ജീവിത കാഴ്ചപ്പാടിലും അഭൂതപൂർവമായ മാറ്റം സംഭവിച്ചിരിക്കുന്നു. പൊതുവേ ഇന്റർനെറ്റ് ഉപയോക്താക്കൾ80 ശതമാനം സമയവും ഇപ്പോൾ ചെലവഴിക്കുന്നത് സോഷ്യൽ മീഡിയയിൽ ആണ്. 
അത് കൊണ്ട് തന്നെ അനു നിമിഷം സാമ്പ്രദായികമായ പല ശീലങ്ങളും തകിടം മറിച്ചുകൊണ്ട് ഒരുപാട് നിസ്സാര മല്ലാത്തഅവസരങ്ങളും പ്രതിസന്ധികളുംമനുഷ്യർക്ക് മുന്നിൽ തുറന്നിട്ട് കൊണ്ടിരിക്കുകയാണ് സ്മാർട്ട് ഫോണുകൾ. 
മഹാമാരികൾ ലോക ചരിത്രത്തിന്റെ ഗതി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിഏറ്റവുംകൂടുതൽ ഗതി മാറ്റിയത് വിദ്യാഭ്യാസ പ്രക്രിയയെയാണെന്ന് കാണാം. സാമൂഹിക അകലം പാലിക്കേണ്ടി വരുന്ന വിദ്യാർഥി വിദ്യാർഥിനികൾ അവരുടെ വീട്ടിൽ ഇരുന്നു ഓൺലൈൻ ക്ലാസുകളിലൂടെയാണ് ഇന്ന് പാഠഭാഗങ്ങൾ പഠിക്കുന്നത്. ഇതിന്വേണ്ടി സ്മാർട്ട്‌ഫോണുകളെയാണ് അവർ കൂടുതലായി ആശ്രയിക്കുന്നത്. 
എത്ര വേഗത്തിലാണ്ഇളം തലമുറയ്ക്കായി രക്ഷിതാക്കളും അധ്യാപകരും അധികൃതരും സ്മാർട്ട് ഫോൺ ഉപയോഗം അനുവദിക്കേണ്ടി വന്നത്? കുട്ടികൾക്ക് വിലക്കിയിരുന്ന സ്മാർട്ട്‌ഫോൺ കോവിഡ് കാലത്ത്അവർക്ക്ലഭ്യമാക്കുക എന്നത് തന്നെയാണ് കാര്യം. അൽപം മുൻകരുതലോടെയും നിബന്ധനകളോടും കൂടിയാവണമതെന്നേയുള്ളൂ. 
പല കുട്ടികളും ഉത്തരവാദിത്തപൂർവം ഓൺ ലൈൻ സാധ്യതകളെയും സൗകര്യങ്ങളെയുംആരോഗ്യപരമായി ഉപയോഗപ്പെടുത്തി അവരുടെ പഠനത്തിലും പാഠ്യേതര രംഗത്തുമുള്ള മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഒരു ചെറിയ ശതമാനം കുട്ടികളെങ്കിലും കൗമാരപ്രായത്തിന്റെ വന്യതകളിൽ വിഹരിച്ച്അനാരോഗ്യകരമായ രീതിയിൽമൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി രക്ഷിതാക്കൾ ആശങ്കപ്പെടുന്നുണ്ട്.തികച്ചും വിപരീത ദിശയിലേക്ക് നയിക്കുന്ന ഈ പ്രവണതകൾ കാരണം കുട്ടികളിൽ മാനസികശാരീരിക വൈകാരിക പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 
തുടർച്ചയായി മൊബൈൽ സ്‌ക്രീനിൽ നോക്കിയിരിക്കേണ്ടി വരുന്ന ചിലകുട്ടികളിൽ കണ്ണിനും കഴുത്തിനും അസ്വസ്ഥത വർദ്ധിച്ച് അവർ രോഗവസ്ഥയിലെത്തിയിരിക്കുന്നു. കാഴ്ചയെയും കേൾവിയേയും പ്രയാസരഹിതമാക്കുന്ന രീതിയിൽസൗകര്യപ്രദമായ, ഉയരത്തിൽ അകലത്തിൽ ഫോൺ ഉറപ്പിച്ച് നിർത്താനുള്ള സംവിധാനങ്ങൾ മാർക്കറ്റിൽ ലഭ്യമാണെങ്കിലും പല വിദ്യാർഥികൾക്കും വീടുകളിലും അവ ഇപ്പോഴും അപ്രാപ്യമാണ്. കുട്ടികളുടെ വഴിവിട്ട മൊബൈൽ ഉപയോഗം ചില രക്ഷിതാക്കളിൽഅമിതമായ ഉൽകണ്ഠ വളർത്തി അവരുടെമനോനില വരെ തകരാറിലായതിന്റെ കഥയും ഇല്ലാതല്ല. ഭാവിയിലെ ബഹു ഭൂരിഭാഗം പഠനവും തൊഴിലും കച്ചവടവുമെല്ലാം സ്മാർട് ഫോൺ വഴിയായിരിയ്ക്കുമെന്നിരിക്കെ രക്ഷിതാക്കൾ അവരുടെ പരിധിവിട്ടഉൽകണ്ഠ കാരണം കുട്ടികളുടെ ഓൺലൈൻ പഠനത്തിനും പരിശീലനത്തിനും വിഘാതമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 
കുട്ടികളുടെ സ്മാർട് ഫോൺ ഉപയോഗം നിയന്ത്രിക്കാനും വിലയിരുത്താനും ധാരാളം സംവിധാനങ്ങൾ ഫോണിൽ തന്നെ ലഭ്യമാണ്. അധിക രക്ഷിതാക്കൾക്കും അവയെ കുറിച്ച് ധാരണയില്ലാത്തതിനാൽ പല വീടുകളിലും കുട്ടികളും രക്ഷിതാക്കളും തമ്മിൽ സൗഹൃദാന്തരീക്ഷം തന്നെ തകരാറിലാവുന്നു. 
മൊബൈൽ ഫോൺ ഉപയോഗംനിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യുട്യൂബ് സെർച്ചിൽ പരതിയാൽസേഫ്റ്റി സെർച്ചുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങൾ കാണാം. അവയൊക്കെ സശ്രദ്ധം കേട്ട് മനസ്സിലാക്കിയാൽ ഫോണിൽ പാരന്റൽ കൺട്രോൾ സംവിധാനം ഉൾപ്പെടെ ഉപയോഗിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതേയുള്ളൂ. അതല്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന പക്വതയെത്തിയവിദ്യാർഥികളുടെ സഹായത്തോടെ ഫോൺ സെറ്റിംഗ്‌സിൽ മാറ്റങ്ങൾ വരുത്തിയാലും മതി. 
ഒപ്പം, തികച്ചും അപരിചതരുമായി യാതൊരു കാരണവശാലും ചിത്രവും ശബ്ദവും പെഴ്‌സണൽ ഡിറ്റെയിൽസും കൈ മാറരുതെന്ന് നിരന്തരം നിർദേശിക്കുകയും ഇടയ്ക്കിടെ ഉറപ്പ് വരുത്തുകയും ചെയ്യുന്നത് നല്ലതാണ്. രാത്രിയിൽ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ യാതോരു കാരണവശാലും കുട്ടികൾക്ക് ഫോൺ നൽകാതിരിക്കലാണ് ഉത്തമം. പ്രത്യേകിച്ചും അസാധാരണമായ ഈ കോവിഡ് കാലത്ത്, കൗമാരക്കാരുടെ ഉറക്കം, ഉണർച്ച, ഉന്മേഷം എന്നിവയെല്ലാം സ്‌ക്രീൻ ടൈം ആരോഗ്യകരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നറിയുക.
 

Latest News