റഗ്ബിയുടെ നഷ്ടം,  ക്രിക്കറ്റിന്റെ നേട്ടം

വെല്ലിംഗ്ടണ്‍ - ഇന്റര്‍നാഷനല്‍ റഗ്ബി ലീഗിന്റെ പ്രസിഡന്റ് പദവി ഒഴിഞ്ഞ് ന്യൂസിലാന്റുകാരനായ ഗ്രെഗ് ബാര്‍ക്‌ലേ ഐ.സി.സിയുടെ പുതിയ ചെയര്‍മാനാവും. രണ്ട് റൗണ്ട് നീണ്ട വോട്ടെടുപ്പില്‍ ബാര്‍ക്‌ലേ സിംഗപ്പൂരുകാരനായ ഇംറാന്‍ ഖ്വാജയെ തോല്‍പിച്ചു. 2015 ല്‍ ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി നിയമിതനായത് ശശാങ്ക് മനോഹറായിരുന്നു. ന്യൂസിലാന്റ് ക്രിക്കറ്റിന്റെ ചെയര്‍മാനും ഇന്റര്‍നാഷനല്‍ റഗ്ബി ലീഗിന്റെ പ്രസിഡന്റുമാണ് അദ്ദേഹം. ഇരു പദവികളും അദ്ദേഹം രാജി വെക്കും. ഉടച്ചുവാര്‍ക്കപ്പെട്ട ഇന്റര്‍നാഷനല്‍ റഗ്ബി ലീഗിന്റെ ആദ്യ ചെയര്‍മാനായിരുന്നു ബാര്‍ക്‌ലേ. കാന്റര്‍ബറി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അഭിഭാഷക ബിരുദം നേടിയ ബാര്‍ക്‌ലേ യൂനിവേഴ്‌സിറ്റി ഓഫ് ഓക്‌ലന്റില്‍ നിന്ന് ബിസിനസില്‍ പി.ജി എടുത്തു. 

 

Latest News