Sorry, you need to enable JavaScript to visit this website.

മാരന്റെ ബൊമ്മി

കുട്ടിക്കാലംതൊട്ടേ നൃത്തത്തിലും പാട്ടിലുമെല്ലാം കഴിവുതെളിയിച്ച ഈ പൂരങ്ങളുടെ നാട്ടുകാരി ശ്യാം പുഷ്‌കരന്റെ മഹേഷിന്റെ പ്രതികാരത്തിൽ ജിസ്മി അഗസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ സജീവമായത്. 

മലയാളത്തിലെ ഒട്ടേറെ നായികമാർ തമിഴകത്തിന് പ്രിയങ്കരരായിട്ടുണ്ട്. അസിനും നയൻതാരയും മീരാ ജാസ്മിനും ‘ാവനയുമെല്ലാം അക്കൂട്ടത്തിലുണ്ട്. അവർക്കിടയിലേയ്ക്കാണ് അപർണ്ണ ബാലമുരളിയുടെയും കടന്നുവരവ്. നായികയായും ഗായികയായും മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ അ‘ിനേത്രിയാണ് അപർണ്ണ. കുട്ടിക്കാലംതൊട്ടേ നൃത്തത്തിലും പാട്ടിലുമെല്ലാം കഴിവുതെളിയിച്ച ഈ പൂരങ്ങളുടെ നാട്ടുകാരി ശ്യാം പുഷ്‌കരന്റെ മഹേഷിന്റെ പ്രതികാരത്തിൽ ജിസ്മി അഗസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ സജീവമായത്. എന്നാൽ അതിനുമുൻപുതന്നെ ഒന്നുരണ്ടു ചിത്രങ്ങളിൽ ബാലതാരമായി മുഖം കാണിച്ചിരുന്നു. സൺഡെ ഹോളിഡേയിലെ അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ അപർണ്ണയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ഒന്നിനുപിറകെ ഒന്നായി നിരവധി ചിത്രങ്ങൾ. ആദ്യചിത്രത്തിലൂടെ ഗായികയായും പ്രശസ്തി നേടാൻ അപർണ്ണയ്ക്കു കഴിഞ്ഞു.
ഇപ്പോഴിതാ തമിഴകത്തും നിറഞ്ഞ സാന്നിധ്യമായി മാറിയിരിക്കുകയാണ് അപർണ്ണ. സൂര്യ നായകനായ സൂരരൈ പോട്ര് എന്ന ചിത്രത്തിൽ മാരന്റെ ബൊമ്മിയായി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതോടെ തമിഴകത്തുനിന്നും നിരവധി അവസരങ്ങൾ തേടിയെത്തിയിരിക്കുന്ന അപർണ്ണ തമിഴകത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.

ബൊമ്മിയിലേയ്ക്കുള്ള വഴി?
ഒഡീഷൻ വഴിയാണ് സൂരരൈ പോട്ര് എന്ന ചിത്രത്തിലെത്തുന്നത്. ഇത് മൂന്നാമത്തെ തമിഴ് ചിത്രമാണ്. 8 തോട്ടകൾ എന്ന ചിത്രത്തിൽ മീരയായും സർവ്വംതല മായം എന്ന ചിത്രത്തിൽ സാറയായും തമിഴിൽ വേഷമിട്ടിരുന്നു. തമിഴിൽ നേരത്തെ വേഷമിട്ടതിനാൽ ‘ാഷ ഒരു പ്രശ്‌നമായിരുന്നില്ല. മാത്രമല്ല, ബൊമ്മിക്കുവേണ്ടി കൃത്യമായ പരിശീലനമുണ്ടായിരുന്നു. വർക്ക് ഷോപ്പുകളും സ്‌ക്രിപ്റ്റ് റീഡിംഗ് സെഷനുമെല്ലാം കഴിഞ്ഞാണ് ചിത്രീകരണം ആരം‘ിച്ചത്. ചിത്രീകരണം തുടങ്ങുന്നതിനുമുൻപേ ബൊമ്മിയായി മനസ്സിനെ പാകപ്പെടുത്തിയിരുന്നു. കഥാപാത്രത്തെക്കുറിച്ച് ആദ്യമൊരു സംശയമുണ്ടായിരുന്നു. എന്നാൽ സംവിധായികയായ സുധ കൊങ്കാരയുടെ സഹായം ഏറെയുണ്ടായിരുന്നു. അ‘ിനേതാക്കളെല്ലാം തിരക്കഥയും ഡയലോഗുകളുമെല്ലാം അറിഞ്ഞിരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. നല്ല ഹോംവർക്കാണ് സിനിമയുടെ കരുത്ത് എന്ന് വിശ്വസിക്കുന്ന ഈ സംവിധായിക ചിത്രീകരണം തുടങ്ങുന്നതിനുമുൻപുതന്നെ എല്ലാവരെയും നന്നായി പരിശീലിപ്പിച്ചിരുന്നു. മധുരയിൽ പോയി അവിടെ സ്വന്തം കാലിൽ ജീവിതം നയിക്കുന്ന ബൊമ്മിമാരെ കാണാനും അവസരമൊരുക്കി. മധുരയുടെ സംസ്‌കാരവും ജീവിതരീതിയുമെല്ലാം പഠിപ്പിക്കാൻ സത്യ എന്നൊരു അധ്യാപികയും അവിടെയുണ്ടായിരുന്നു. മധുരൈ സ്ലാങ്ങ് പഠിച്ചാണ് ചിത്രം ഡബ്ബ് ചെയ്തത്.

കഥാപാത്രത്തെക്കുറിച്ച്?
ക്യാപ്റ്റൻ ഗോപിനാഥിന്റെ ‘ാര്യയായ ‘ാർഗവിയെയാണ് അവതരിപ്പിക്കുന്നത്. സൂര്യ സാറാണ് ക്യാപ്റ്റൻ ഗോപിനാഥിന്റെ വേഷത്തിലെത്തുന്നത്. ‘ാർഗവി വളരെ ബോൾഡായ കഥാപാത്രമാണ്. ആത്മവിശ്വാസവും കഴിവുമെല്ലാം പ്രകടിപ്പിക്കേണ്ട കഥാപാത്രം. ഒരു സ്ത്രീ എങ്ങനെയിരിക്കണമെന്ന പരമ്പരാഗത ചട്ടക്കൂടുകളെ അനുസരിക്കാതെ തന്റെ ശക്തമായ ഇച്ഛാശക്തിയും ശാരീരിക ശക്തിയും പ്രകടിപ്പിക്കുകയാണവൾ. സിനിമ പുറത്തിറങ്ങിയപ്പോൾ ആദ്യം വിളിച്ച് അ‘ിനന്ദിച്ചത് സൂര്യ സാറായിരുന്നു. കൂടാതെ കാർത്തി സാറും ശിവകുമാർ സാറുമെല്ലാം വിളിച്ച് അ‘ിനന്ദിച്ചു.

നായകനായ സൂര്യയെക്കുറിച്ച്?
കുട്ടിക്കാലംതൊട്ടേ ഇഷ്ടപ്പെട്ട നടനായിരുന്നു സൂര്യ. അദ്ദേഹത്തിന്റെ നായികയാണെന്നറിഞ്ഞപ്പോൾ ശരിക്കും പേടിയുണ്ടായിരുന്നു. എന്നാൽ പരിചയപ്പെട്ടപ്പോൾ ആ പേടിയെല്ലാം പമ്പകടന്നു. ഇത്രയും അനു‘വസമ്പത്തുണ്ടായിട്ടും എല്ലാവരോടും സ്‌നേഹത്തോടും എളിമയോടുംകൂടിയാണ് പെരുമാറിയത്. വളരെ ക്ഷമയോടെയും കൂടെ അ‘ിനയിക്കുന്നവരോട് ബഹുമാനത്തോടെയുമാണ് അദ്ദേഹം സഹകരിച്ചത്. തമിഴകത്തെ സൂപ്പർ സ്റ്റാറിനൊപ്പമാണ് അ‘ിനയിക്കുന്നതെന്ന് തോന്നിപ്പിക്കാതെ അദ്ദേഹം എല്ലാവരോടും പെരുമാറി. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവുമാണ് ഏറെ ആകർഷണം. ഡയലോഗുകൾ പറയുമ്പോൾ അത് ഇങ്ങനെയൊന്നു പറഞ്ഞുനോക്കൂ എന്നെല്ലാം പറഞ്ഞ് ടെൻഷനുണ്ടാക്കാതെ സമാധാനത്തോടെയാണ് ഓരോ രംഗത്തിനുവേണ്ടിയും കൂടെനിന്നത്.
സുധാ മാമിന്റെ ആദ്യസംവിധാന സംരം‘മാണെങ്കിലും അങ്ങനെയൊരു ടെൻഷനൊന്നും അവർക്കുണ്ടായിരുന്നില്ല. സെറ്റിൽ വളരെ കണിശതയോടെയാണ് അവർ പെരുമാറിയത്. ഓരോ സീനും എങ്ങനെ വേണമെന്ന് വ്യക്തമായ ഒരു ബോധം അവർക്കുണ്ടായിരുന്നു. അതുകൊണ്ട് ആ റിസൾട്ട് കിട്ടുന്നതുവരെ ക്ഷമയോടെ അ‘ിനയിപ്പിക്കും. ഇരുത്തംവന്ന ഒട്ടേറെ അ‘ിനേത്രികൾ ഉണ്ടായിട്ടുപോലും തുടക്കക്കാരിയായ എനിക്ക് ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ ഏല്പിക്കാൻ അവർ കാണിച്ച ധൈര്യത്തെ സമ്മതിക്കണം. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ പരമാവധി ‘ംഗിയാക്കണമെന്ന് ഞാനും ആഗ്രഹിച്ചു. തിരക്കഥാകൃത്ത് ശാലിനിമാമും ഏറെ സഹായിച്ചിരുന്നു.

തമിഴകം ഇഷ്ടപ്പെട്ടുതുടങ്ങിയോ?
തമിഴകം ഇഷ്ടമാണെങ്കിലും മലയാളം വിട്ടുള്ള അ‘ിനയമൊന്നും ആലോചനയിലില്ല. മനസ്സിനിഷ്ടപ്പെട്ട നല്ല സിനിമകൾ ല‘ിക്കുകയാണെങ്കിൽ അ‘ിനയിക്കും. തമിഴിൽ വരണമെന്ന് കരുതി വന്നതല്ല. മലയാളമാണ് ഏറെ കംഫർട്ട്. എങ്കിലും കലാകാരന്മാരോട് ഏറെ ആദരവുള്ളവരാണവർ. ‘ക്ഷണമായാലും എന്തായാലും സമയത്ത് നമ്മുടെ അടുത്തുണ്ടാകും. മോശമായി ആരും ഇതുവരെ പെരുമാറിയിട്ടില്ല. സൂര്യ സാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ടു ഡി എന്റർടൈന്റ്‌മെന്റ് ആണ് ചിത്രമൊരുക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കം നല്ല പരിഗണനയാണ് ല‘ിച്ചത്.
സത്യത്തിൽ ഉണ്ട്. കാരണം വലിയ ആഘോഷപൂർവം ഇറങ്ങേണ്ട ചിത്രമാണിത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അത്തരം മോഹങ്ങൾക്കൊന്നും സ്ഥാനമില്ലെന്നു മനസ്സിലായി. ഈ അവസ്ഥ ഉടനെയൊന്നും മാറുമില്ല. നമ്മൾ അ‘ിനയിച്ച ചിത്രം വൈകാതെ പ്രേക്ഷകരിലെത്തിക്കാനാണ് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ പുറത്തിറക്കിയത്. സ്വന്തം വീട്ടിലിരുന്ന് ഇഷ്ടമുള്ളപ്പോൾ ചിത്രം കാണാമെന്ന സൗകര്യമുണ്ട്. ഒട്ടേറെ പേർ വിളിച്ച് അ‘ിനന്ദിച്ചു. മലയാളത്തിലെ പല സംവിധായകരും സുഹൃത്തുക്കളുമെല്ലാം വിളിച്ച് നല്ല അ‘ിപ്രായമാണ് പങ്കുവച്ചത്.

കഥാപാത്രങ്ങളിൽ മനസ്സിനിണങ്ങിയ വേഷം?
അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടവയാണ്. മഹേഷിന്റെ പ്രതികാരത്തിലെ ജിസ്മിയും സൺഡേ ഹോളിഡേയിലെ അനുവും സർവ്വോപരി പാലാക്കാരനിലെ അനുപമയും തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഓട്ടോ ഡ്രൈവറായ ‘ാഗീരഥിയും കാമുകിയിലെ അച്ചാമ്മ വർഗീസും ബി.ടെകിലെ പ്രിയയും അള്ള് രാമേന്ദ്രനിലെ സ്വാതിയും മിസ്റ്റർ ആന്റ് മിസിസ് റൗഡിയിലെ പൂർണ്ണിമയുമെല്ലാം മനസ്സിന് ഇഷ്ടപ്പെട്ട വേഷങ്ങളായിരുന്നു. ഏതു കഥാപാത്രമായാലും മനസ്സിനിണങ്ങിയെങ്കിൽ മാത്രമേ സ്വീകരിക്കാറുള്ളു.

പാട്ടുകാരിയെക്കുറിച്ച്?
കുട്ടിക്കാലംതൊട്ടേ പാട്ടു പഠിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ സാറിന്റെ ‘ാര്യ ഉണ്ണിമായ എന്റെ ടീച്ചറായിരുന്നു. ടീച്ചർ പറഞ്ഞിട്ടായിരുന്നു ഒഡീഷന് പോയത്. ചിത്രീകരണം തുടങ്ങുന്നതിന്റെ തലേ ദിവസമാണ് ഫഹദിന്റെ നായികയാണെന്ന് അറിയുന്നത്. ശരിക്കും അത്ഭുതംതന്നെയായിരുന്നു. ടീച്ചർക്ക് ഞാൻ പാടുമെന്ന് അറിയാം. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരത്തിലെ “”മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്...” എന്ന ഗാനം വിജയ് യേശുദാസിനൊപ്പം പാടിയത്. ഒരു മുത്തശ്ശിഗദയിൽ വിനീത് ശ്രീനിവാസനൊപ്പം പാടിയ “”തെന്നൽ നിലാവിന്റെ...”, പാവയിൽ വിജയ് യേശുദാസിനൊപ്പം പാടിയ “”വിണ്ണിൽ തെളിയും മേഘമേ...”, സൺഡെ ഹോളിഡേയിൽ അരവിന്ദ് വേണുഗോപാലിനൊപ്പം പാടിയ “”മഴപാടും...” എന്നിവയുമുണ്ട്. കൂടാതെ തമിഴിൽ 8 തോട്ടകൾ എന്ന ചിത്രത്തിലും നാട് എന്ന സംഗീത ആൽബത്തിലും പാടിയിട്ടുണ്ട്.

പുതിയ ചിത്രങ്ങൾ?
ബ്ലസി സാറിന്റെ പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിലാണ് ഇനി വേഷമിടാനുള്ളത്. ഇതിൽ രൂപ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിനിടെ തമിഴിൽ രാജീവ് മേനോൻ സംവിധാനം ചെയ്ത സർവ്വം താളമയം എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു. മലയാളിയായ ഒരു നഴ്‌സിനെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ കാതൽ.

സിനിമയ്ക്കപ്പുറം?
ആർക്കിടെക്ചറാണ് ഇഷ്ടമേഖല. പാലക്കാട്ടെ ഗ്ലോബൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെകറ്റ്ിൽനിന്നാണ് ബിരുദം നേടിയത്. കുട്ടിക്കാലംതൊട്ടേ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഈ മേഖലയിലെത്തിച്ചത്. സിനിമയിൽ നല്ല വേഷങ്ങൾ  ല‘ിക്കാതെ വരുമ്പോൾ ആർക്കിടെക്റ്റിന്റെ വേഷത്തിലാവും എത്തുന്നത്.

Latest News