യു.എ.ഇയിൽ വിദേശികൾക്ക് ബിസിനസിന്റെ നൂറു ശതമാനം ഉടമസ്ഥാവകാശം

ദുബായ്- യു.എ.ഇയിൽ ഇനി മുതൽ ബിസിനസ് തുടങ്ങാൻ സ്വദേശികളായ സ്‌പോൺസർ ആവശ്യമില്ല. വിദേശ പൗരന്മാർക്ക് ബിസിനസിന്റെ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച് യു.എ.ഇ സർക്കാർ ഉത്തരവിട്ടു. 2020 ഡിസംബർ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവിട്ടത്. 2015 ലെ നിയമ നമ്പർ 2 ഭേദഗതി ചെയ്താണ് പുതിയ നിയമം. 
യു.എ.ഇയിൽ ലൈസൻസുള്ളതും രജിസ്റ്റർ ചെയ്തതുമായ കമ്പനികളുടെ 100 ശതമാനം ഉടമസ്ഥാവകാശം വിദേശ പൗരന്മാർക്ക് അനുവദനീയമാണ്. വിദേശനിക്ഷേപങ്ങളെ കൂടുതൽ ആകർഷണീയമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ചെയർമാനായി യു.എ.ഇ പൗരൻ തന്നെ വേണമെന്ന നിബന്ധനയും ഒഴിവാക്കി.
 

Tags

Latest News