പ്രേക്ഷക ഹൃദയം കീഴടക്കാന്‍ അല്ലുവിന്റെ  മകള്‍ അര്‍ഹയും

ഹൈദരാബാദ്-തെലുങ്ക് സിനിമ ലോകത്ത് നിന്നുമെത്ത് മലയാളികളുടെ മനസ്സ് കവര്‍ന്ന താരമാണ് അല്ലു അര്‍ജുന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാള മനസ് കീഴടക്കിയ അല്ലു അര്‍ജുന്റെ മകളാണ് ഇപ്പോള്‍ അച്ഛന്റെ പാതയിലൂടെ വന്ന് ചര്‍ച്ചയാകുന്നത്.  മണിരത്‌നം സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ ചിത്രമായ അഞ്ജലിയിലെ ചിത്രത്തിലെ അഞ്ജലി അഞ്ജലി എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പുനരാവിഷ്‌കരിച്ചാണ് അല്ലുവിന്റെ മകള്‍ അര്‍ഹ കൈയ്യടി നേടുന്നത്.മകളുടെ ജന്മദിനത്തിലാണ് അല്ലു വീഡിയോ പങ്കുവച്ചിരിക്കുന്നത്. 
 

Latest News