മുത്തച്ഛന്‍ ക്രിക്കറ്റ് കളിക്കുമോ? കൊച്ചു ബോതമിന്റെ സംശയം

ലണ്ടന്‍ - പേരമകന്‍ ജെയിംസ് ബോതം വെയ്ല്‍സിനായി റഗ്ബി കളിക്കാനൊരുങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ് ഇയാന്‍ ബോതമിന്റെ മകന്‍. ഇയാന്‍ ബോതം ക്രിക്കറ്റ് കളിക്കാറുണ്ടോയെന്ന് താന്‍ ഒരിക്കല്‍ ചോദിച്ച കാര്യം ഇരുപത്തിരണ്ടുകാരന്‍ വെളിപ്പെടുത്തി. മുത്തച്ഛന്‍ എന്ന നിലയില്‍ മാത്രമായിരുന്നു അതുവരെ ഇയാന്‍ ബോതമിനെ ജെയിംസ് അറിഞ്ഞിരുന്നത്. മുത്തശ്ശി കാതറിന്‍ ബോതമാണ് തന്റെ ഭര്‍ത്താവിന്റെ ക്രിക്കറ്റ് കഥകള്‍ പേരമകന് പറഞ്ഞുകൊടുത്തത്. 
വീട്ടുമുറ്റത്ത് തങ്ങളെല്ലാവരും ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നുവെന്ന് ജെയിംസ് പറഞ്ഞു. വായില്‍ സിഗരറ്റും ഒരു കൈയില്‍  ബാറ്റും മറുകൈയില്‍ വിസ്‌കിയുമായാണ് മുത്തച്ഛന്‍ കളിക്കുക. മുത്തച്ഛന്‍ ക്രിക്കറ്റ് കളിക്കാറുണ്ടോ എന്ന് ഒരിക്കല്‍ താന്‍ ചോദിച്ചു. ഒരുകാലത്ത് മോശമില്ലാതെ കളിച്ചിരുന്നു എന്ന് മുത്തശ്ശി മറുപടി നല്‍കി. സ്‌കൂളില്‍ മറ്റു കുട്ടികള്‍ തന്റെ കളി കാണാന്‍ തിടുക്കം കൂട്ടിയപ്പോഴാണ് ഇയാന്‍ ബോതമിന്റെ കുടുംബപ്പേരിന്റെ വില മനസ്സിലായത്.  

Latest News