Sorry, you need to enable JavaScript to visit this website.

80,000 ഗാർഹിക തൊഴിലാളികൾ തിരിച്ചെത്തുന്നു; സജ്ജമെന്ന് കുവൈത്ത്‌

കുവൈത്ത് സിറ്റി- കോവിഡ് പശ്ചാത്തലത്തിൽ വിമാനയാത്ര റദ്ദാക്കിയതിനെ തുടർന്ന് അഞ്ച് മാസം നാട്ടിൽ കുടുങ്ങിയ 80,000 ഗാർഹിക തൊഴിലാളികൾ കുവൈത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇവരുടെ മടക്കയാത്രക്ക് ഈയിടെ ഗവൺമെന്റ് സമ്മതം മൂളിയിരുന്നു. കൊറോണ വ്യാപന ഭീതിക്ക് ശേഷം സർവീസുകൾ ആരംഭിച്ചുവെങ്കിലും ഓഗസ്റ്റിൽ 34 രാഷ്ട്രങ്ങളിലേക്ക് വിമാന കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. കുവൈത്തിലേക്ക് മടങ്ങേണ്ട ഗാർഹിക തൊഴിലാളികളിൽ അധികവും ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ് തുടങ്ങിയ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ദിവസേന രണ്ട് വിമാന സർവീസുകളിലായി 600 പേരെ തിരിച്ചെത്തിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പരിഗണനയിലുണ്ട്. ഗാർഹിക തൊഴിലാളികളെ യാത്ര ചെയ്യുന്നതിന് മുമ്പും വിമാനമിറങ്ങിയതിന് ശേഷവും കോവിഡ് പരിശോധനക്ക് വിധേയരാക്കും. കൂടാതെ, രാജ്യത്ത് തിരിച്ചെത്തിയതിന് ശേഷം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും ഗവൺമെന്റ് വൃത്തങ്ങൾ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 


കുവൈത്തിലേക്ക് പറക്കുന്നതിന് മുമ്പായി യാത്രക്കാർക്ക് പി.സി.ആർ ടെസ്റ്റ് നടത്തും. തുടർന്ന് വിമാനമിറങ്ങിയതിന് ശേഷവും വിശദമായി മെഡിക്കൽ പരിശോധനക്ക് വിധേയരാക്കും. ശേഷം 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ കഴിഞ്ഞാലുടൻ മറ്റൊരു പി.സി.ആർ ടെസ്റ്റും നടത്തേണ്ടി വരുമെന്നും അധികൃതർ വിശദമാക്കി. തിരിച്ചെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടി ഗവൺമെന്റ് അധികൃതർ ഏതാനും ഹോട്ടൽ ഉടമകളുമായി ചർച്ച നടത്തിക്കഴിഞ്ഞെന്നും റിപ്പോർട്ടുണ്ട്. 

 

Tags

Latest News