ബോളിവുഡ് സിനിമകള്‍ തിയേറ്ററുകളില്‍  തന്നെ റിലീസ് ചെയ്യും 

മുംബൈ-ബോളിവുഡ് ചിത്രങ്ങള്‍ സിനിമാശാലകളെ സജീവമാക്കാനെത്തുന്നു. കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷ  കൈവിടാതെയാണ്  ബോളിവുഡ്. ഒടിടി പ്ലാറ്റ് ഫോമുകള്‍ സജീവമായ ഈ കാലത്തും തിയേറ്ററുകളില്‍ തന്നെ റിലീസ് പ്ലാന്‍ ചെയ്യുകയാണ് ഇപ്പോഴും പല ഹിന്ദി ചിത്രങ്ങളും. അക്ഷയ് കുമാറിന്റെ  'സൂര്യവന്‍ശി', രണ്‍വീര്‍ സിംഗിന്റെ '83' എന്നിവ അടുത്ത വര്‍ഷാദ്യം തീയേറ്ററുകളിലെത്തുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് അറിയിച്ചത്. റിലീസ് തീയ്യതികള്‍ ഫൈനലൈസ് ചെയ്തിട്ടില്ലെങ്കിലും 2021 മാര്‍ച്ച് 31ന് അകം ഈ രണ്ട് ചിത്രങ്ങളും തീയേറ്ററുകളില്‍ എത്തുമെന്നും തരണ്‍ ട്വീറ്റ് ചെയ്തു. ഹിന്ദി സിനിമാ പ്രേക്ഷകരെ തിരിച്ച് തീയേറ്ററുകളിലേക്ക് എത്തിക്കാനുള്ള ബോളിവുഡ് ശ്രമമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. ഈ രണ്ട് ചിത്രങ്ങളും ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ബിഗ് ബജക്ട് സിനിമകള്‍ കൂടിയാണ്.
 

Latest News