Sorry, you need to enable JavaScript to visit this website.

കാത്തിരിപ്പിന് വിരാമം, വണ്ടര്‍ വുമണ്‍ 84  ക്രിസ്മസിന് റിലീസ് ചെയ്യും 

ലോസ് ഏഞ്ചല്‍സ്- സൂപ്പര്‍ വുമണ്‍ കഥാപാത്രം 'വണ്ടര്‍ വുമണ്‍'ക്രിസ്മസിന് യു.എസിലെ  തിയേറ്ററുകളില്‍ എത്തും. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം മൂലം വൈകുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലറുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. പാറ്റി ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്ത 'വണ്ടര്‍ വുമണ്‍ 1984' എന്ന പേരിട്ട ചിത്രം അതേ ദിവസം തന്നെ എച്ച്ബിഒ മാക്‌സിലും ഓണ്‍ലൈനായി റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഒന്നാം ഭാഗം 1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണെങ്കില്‍ പുതിയ ചിത്രം നടക്കുന്നത് ടൈറ്റിലില്‍ സൂചിപ്പിച്ചത് പോലെ 1984ലാണ്. വണ്ടര്‍ വുമണായെത്തുന്നത് ഗാല്‍ ഗാഡോട്ടാണ്. ഗാല്‍ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. പെട്രോ പാസ്‌ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. 2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം ബോക്‌സോഫിസ് ഹിറ്റായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രം.

Latest News