ഗ്വാളിയോര്‍- പതിനഞ്ച് വര്‍ഷം മുമ്പ് അപ്രത്യക്ഷനായ പോലീസുകാരനെ രണ്ട് സഹപ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഫുട്പാത്തില്‍ കണ്ടെത്തി.
മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ദാതിയയില്‍ ഇന്‍സ്‌പെക്ടറായിരിക്കെ 2005 ല്‍ കാണാതായ മനീഷ് മിശ്രയയെയാണ് മനോനില തകര്‍ന്ന നിലയില്‍ ഡിവൈ.എസ്.പിമാരായ രത്‌നേഷ് സിംഗ് തോമറും വിജയ് സിംഗ് ബഹാദുറും കണ്ടെത്തിയത്.
യാചകനെ പോലെ തോന്നിച്ച ഒരാള്‍ സമീപത്തുണ്ടായിരുന്ന ഭക്ഷണം എടുക്കാനാവാതെ തണുത്തു വിറക്കുന്നത് കണ്ടാണ് ഇവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയത്.
തണുപ്പ് മാറ്റാന്‍ ഇവര്‍ ജാക്കറ്റ് നല്‍കിയപ്പോള്‍ അയാള്‍ തങ്ങളുടെ പേരു വിളിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും അങ്ങനെയാണ് ഇത് കാണാതായ മനീഷ് മിശ്രയാണെന്ന് തിരിച്ചറിഞ്ഞതെന്നും ഡിവൈ.എസ്.പിമാര്‍ പറഞ്ഞു.






