ഹാദിയക്കുമേല്‍ സമ്മര്‍ദമുണ്ടായാല്‍ ഇടപെടും- വനിതാ കമ്മീഷന്‍

തിരുവനന്തപുരം- സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവുണ്ടായ പശ്ചാത്തലത്തില്‍ വൈക്കം സ്വദേശിനി ഹാദിയക്കുമേല്‍ സമ്മര്‍ദത്തിനു സാധ്യതയുണ്ടെന്നും അങ്ങനെ സമ്മര്‍ദമുണ്ടായാല്‍ വനിതാ കമ്മീഷന്‍ ഇടപെടുമെന്നും അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍നിന്നുണ്ടായ തീരുമാാനം സ്വാഗതാര്‍ഹമാണ്. ഇതു തന്നെയാണ് വനിതാ കമ്മീഷന്‍ ആഗ്രഹിച്ചതും. ഹാദിയയുടെ ശബ്ദം കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചിരിക്കയാണ്. ഇത് വനിതാ കമ്മീഷന്‍ നടത്തിയ നീക്കങ്ങളുടെ വിജയമാണ്. ഇനിയാണ് ഹാദിയക്കുമേല്‍ സമ്മര്‍ദമുണ്ടാകുക. അങ്ങനെ സംഭവിച്ചാല്‍ കമ്മീഷന്‍ ഇടപെടും.
ഈ മാസം 27ന് മൂന്ന് മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നാണ് പിതാവ് അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന പിതാവ് അശോകന്റെ  ആവശ്യം കോടതി തള്ളി. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം.
 

Latest News