വീണ്ടെടുക്കാനാകാത്ത വിശിഷ്ട വിഭവം 

വീണ്ടെടുക്കാനാകാത്ത അതി വിശിഷ്ടമായ ഒരു വിഭവത്തെ വളരെ അശ്രദ്ധമായിഉപയോഗിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ഏതാണ് ആ വിഭവം എന്നല്ലേ?അത് മറ്റൊന്നുമല്ല.സമയം തന്നെ.ആ അമൂല്യ വിഭവത്തിന്റെ കാര്യത്തിൽ ആർക്കുംഒരു വിവേചനവുമില്ല. എല്ലാവർക്കുംദിവസേന 24 മണിക്കൂറ് മാത്രമേയുള്ളൂ. ആഴ്ചയിൽ 168 മണിക്കൂർ. പിന്നെയെവിടെയാണ് നമ്മൾ വ്യത്യസ്തരാവുന്നത്?. ലഭ്യമായ ഈ സമയത്തെ ക്രിയാത്മകമായും ഫലപ്രദമായും ഉപയോഗിക്കുന്ന കാര്യത്തിൽ തന്നെയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിത ഗുണ നിലാവാരം വേറിട്ടതാകുന്നത്. 
ആയിരത്തി തൊള്ളായിരമാണ്ടിൽ നടന്ന ഒരു സംഭവം പങ്ക് വെക്കട്ടെ. ബെത് ലഹേം സ്റ്റീൽ കമ്പനിയുടെ പ്രസിഡന്റ് ചാൾസ് ഷ്വാബിന് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്ത് തീർക്കാനാവാത്ത വിധം നിസ്സാര കാര്യങ്ങളും അപ്രാധാന വിശദാംശങ്ങളും അദ്ദഹത്തിന്റെ സമയം അപഹരിച്ചെടുക്കുന്നതായി അനുഭവപ്പെട്ടു. അദ്ദേഹംഈ കാര്യം പ്രസിദ്ധ പബ്ലിസിറ്റി വിദഗ്ധനായ ഐവി ലീയോട് പരിഭവപ്പെട്ടത്രെ. ഐ വി ലീ അദ്ദേഹത്തിന് ഒരു വെള്ളകടലാസ്നൽകി പറഞ്ഞു: 'എഴുതൂ, നാളെ ചെയ്ത് തീർക്കേണ്ട സുപ്രധാന കാര്യങ്ങൾ എഴുതൂ. 
നാളെ ചെയ്യേണ്ട ഒന്നാമത്തെ പ്രധാന കാര്യം. രണ്ടാമതായി അടുത്ത പ്രധാനപ്പെട്ട കാര്യം. തുടർന്ന് മൂന്നാമത്തേത്. എഴുതി വെച്ച എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചില്ലെങ്കിൽ വേവലാതിപ്പെടേണ്ടതില്ല. ഏറ്റവും ചുരുങ്ങിയത് നിങ്ങൾ ഏറ്റവും പ്രാധാന്യം നൽകിയ കാര്യമെങ്കിലും അപ്രധാന കാര്യങ്ങൾക്ക് മുമ്പെ ചെയ്ത് തീർക്കാൻ സാധിച്ചിട്ടുണ്ടാവുമെന്നത് ഉറപ്പാണ്. 'ചാൾസ് ഈ ആശയം പ്രയോഗിച്ചുവെന്ന് മാത്രമല്ല, നന്നായി പ്രയോജനപ്പെട്ട ഈ കാര്യം തനിക്ക് വേണ്ടപ്പെട്ട മറ്റു പലർക്കുംഉപദേശിക്കുകയും ചെയ്തു. 
താനീ ആശയത്തിന് എന്ത് ഫീസാണ് തരേണ്ടതെന്ന് ലീ യോട് ചാൾസ് ഷ്വാബ് ചോദിച്ചപ്പോൾ ലീ പറഞ്ഞത് ആ ആശയത്തിന്റെ മൂല്യത്തിനനുസരിച്ച് വല്ലതും തന്നേക്കൂ എന്നായിരുന്നു. ചാൾസ് ഷ്വാബ് ഐവിലീക്ക് അയച്ച തുകയെത്രയാണെന്നറിയാമോ? 25,000 ഡോളർ! അക്കാലത്തെ ഒരു വൻ സമ്പത്ത് തന്നെയായിരുന്നു അതെന്നോർക്കണം. 


സമയത്തെ സശ്രദ്ധം ഉപയോഗപ്പെടുത്തുന്നവരുടെജീവിതത്തിൽ അതിന്റെ നേട്ടങ്ങൾ കാണാവുന്നതാണ്. അടുക്കും ചിട്ടയും പാലിക്കുക മാത്രമല്ലഅവർ അർത്ഥപൂർണമായജീവിതം ദിനേനനയിച്ചു കൊണ്ടിരിക്കുകയുമാണ്. 
സമയവുമായി ഞാനെപ്പോഴും കലഹത്തിലാണ് കാരണം വല്ലതും ചെയ്യാൻ അത് മതിയാവുന്നില്ല എന്നാൽഒന്നും ചെയ്യാതിരിക്കുകയാണെങ്കിൽ ഇത്രയധികമായി വേറൊന്നുമില്ല എന്ന് പറഞ്ഞയാളുകളുണ്ട്. 
ജീവിത ദൗത്യങ്ങളെ മുൻഗണനാ ക്രമത്തിൽ തരം തിരിച്ച് ദൈനം ദിന കാര്യങ്ങളെ സമയബന്ധിതമായി ക്രമീകരിക്കുമ്പോൾ ജീവിതത്തിന് താളവും ലയവും കൈവരും. ആരോഗ്യ കാലത്ത് ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ചെയ്ത് തീർക്കാതെ വന്നെത്താനുള്ള അവശതയിലും രോഗാവസ്ഥയിലുമെത്തിയതിന് ശേഷം ദുഃഖിച്ച് കണ്ണീരൊഴുക്കിയിട്ട് കാര്യമുണ്ടാവില്ല. 
പഠിക്കാനും പരിശീലിക്കാനും ഉപയോഗപ്പെടുത്തേണ്ട സമയത്തെ അപ്രധാനമായ വിനോദങ്ങൾക്കും നേരമ്പോക്കൾക്കുമായി അശ്രദ്ധമായി ചെലവിട്ടാൽ പിന്നീട് ഖേദിക്കേണ്ടി വരുമെന്നതിൽ സംശയമില്ല. 
അടുത്തിടെ സംഘടിപ്പിച്ച ഒരു പരിശീലന പരിപാടിയിൽ ക്ലാസ് കൈകാര്യം ചെയ്യുന്നതിനിടെ ശ്രദ്ധിച്ച വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കെടുത്ത മുഴുവൻ ആളുകളും ഒരുപോലെ ആവശ്യപ്പെട്ടത് സമയത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനുതകുന്ന തന്ത്രങ്ങൾ വേണമെന്നാണ്. ടി.ഡി.എൽ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ടു ഡു ലിസ്റ്റ് തയാറാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവർക്ക് വിശദീകരിച്ച് കൊടുക്കുകയും അത് 
പ്രയോജനപ്പെട്ടേക്കാം എന്ന്ഉദാഹരണ സഹിതം എന്നെയും അവരെയും ഉണർത്തുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് അവരിൽ ഭൂരിഭാഗം പേരുംആ ആശയം പ്രയോജനപ്പെട്ടതിന്റെ സന്തോഷംപങ്ക് വെച്ചതും ഓർക്കുകയാണ്. ലോക്ഡൗൺ കാലം ഒത്തിരി ഒഴിവ് സമയം നമുക്കേവർക്കും സമ്മാനിച്ചിട്ടുണ്ട്. ഈ കാലയളവിൽ, ഉപകാരപ്രദമായ എന്തൊക്കെ ചെയ്തു എന്ന് ആത്മ പരിശോധന നടത്തുന്നത് നന്നാവും. എത്ര ചെടി നട്ട് പിടിപ്പിച്ചു? സൗജന്യമായി പഠിച്ചെടുക്കാൻ കഴിയുന്ന നിരവധി ഓൺ ലൈൻ കോഴ്‌സുകളെത്രയെണ്ണം ചെയ്തു? ജനോപകാര പ്രദമായ സേവനങ്ങൾക്ക് എത്ര നേരം ചെലവിട്ടു? പലരുടേയും ഉത്തരം വളരെയേറെ നിരാശജനകം എന്നായിരിക്കും, അല്ലെ? 
വിദ്യാർഥികൾ സമയത്തെ വളരെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നത് മികച്ച അധ്യാപകരുടേയും ദിശാബോധമുള്ള രക്ഷിതാക്കളുടേയും ശിക്ഷണത്തിലാണ്. മികച്ച അധ്യാപകരും രക്ഷിതാക്കളും മാർഗനിർദേശം നൽകുന്ന വഴിയേ സഞ്ചരിച്ചാൽ ജീവിതാനന്ദം ലഭിക്കുമെന്നത് അനുഭവ പാഠങ്ങളാണ്. 
ജീവിതകാലത്തും മരണാനന്തരവും പ്രയോജനപ്പെടുന്ന വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണത്തിന് നിത്യേന സമയം കണ്ടെത്തണം. അതിലൊന്നും വിശ്വാസമില്ലാത്തവർ വിവേക പൂർണമായി വിമർശിക്കാനെങ്കിലും അവ പാരായണം ചെയ്ത് നോക്കുന്നത് നന്ന്. ആത്മീയമായ ഉൽക്കർഷത്തിനുതകുന്നഅത്തരംവായനകൾ സുഖത്തിലും ദുഃഖത്തിലും ക്രമേണവെളിച്ചം പകരുക തന്നെ ചെയ്യും. 
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിക്കേണ്ട പുസ്തകങ്ങൾ, ചിട്ടയോടെ പരീക്ഷകൾക്ക് തയാറെടുക്കാനായി തന്നെ സൂക്ഷ്മമായി വായിച്ച്,ഓർത്ത്, സമയബന്ധിതമായി എഴുതി പരിശീലിക്കുക തന്നെ വേണം. 
പൊതു വിജ്ഞാന വർദ്ധനവിനുതകുന്ന പത്രങ്ങളും മാസികകളും വായിക്കാൻ നിശ്ചിത സമയം മാറ്റി വെക്കണം. വിവിധ വിഷയങ്ങളിലായികുറിപ്പുകൾ തയാറാക്കി സൂക്ഷിക്കുകയും വേണം. 
സർഗ സാഹിത്യ കൃതികൾ, ഗവേഷണ പ്രബന്ധങ്ങൾ, ശാസ്ത്ര ലേഖനങ്ങൾ എന്നിവ ഓരോരുത്തരുടേയും താൽപര്യത്തിനനുസരിച്ച് കണ്ടെത്തി വായിക്കാവുന്നതാണ്. പരീക്ഷ നേരിടേണ്ട വിഷയങ്ങളിലുള്ളപാഠപുസ്തകങ്ങൾ പഠിക്കാനുള്ള സമയംയാതോരു കാരണ വശാലും ഒരുദിവസം പോലും ഒഴിവാക്കരുത്. 
വിനോദത്തിനും കായിക പരിശീലനത്തിനുംസമയം കണ്ടെത്താതെ വെറും പഠിത്തവും മൊബൈൽ ഗേയ്മുമായി ഇരുന്നാൽ അധികം കഴിയുന്നതിന് മുമ്പേ ശാരീരികവും മാനസികവുമായരോഗാവസ്ഥ കടന്നെത്തുമെന്ന കാര്യം വിദ്യാർഥികൾ വിസ്മരിക്കാതിരിക്കുക.

Latest News