ജിന്ന്  ഇപ്പോൾ റിലീസ് ചെയ്യരുത്- മദ്രാസ് ഹൈക്കോടതി 

ചെന്നൈ-സൗബിൻ ഷാഹിർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ജിന്നിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌െ്രെടറ്റ് ലൈൻ സിനിമാസിനെതിരായി കാർത്തിയുടെ കൈദി എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നൽകിയ കേസിലാണു മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രാധാകൃഷ്ണൻ സ്‌റ്റേ വിധിച്ചത്.വൻ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാർ പ്രകാരം നൽകാത്തതിനെ തുടർന്നാണ് തങ്ങൾ സ്‌െ്രെടറ്റ് ലൈൻ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വക്താക്കൾ അറിയിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാർ സ്‌െ്രെടറ്റ് ലൈൻ സിനിമാസായിരുന്നു.സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ സ്‌െ്രെടറ്റ് ലൈൻ സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ് ജിന്ന്.
 

Latest News