മലയാളിയുടെ സ്വന്തം മാളവിക ബോളിവുഡില്‍ അരങ്ങേറ്റത്തിന് 

മുംബൈ-ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മാളവിക മോഹനന്‍. ബോളിവുഡില്‍ ക്യാമറാമാനായ മലയാളിയായ കെ.യു മോഹനന്റെ മകളാണ് മാളവിക. സിനിമ പാത പിന്തുടര്‍ന്ന് മാളവികയും ഇന്ന് വളരെ ആരാധകരുള്ള ഒരു താരമാണ്. തന്റെ ആദ്യ സിനിമകൊണ്ട് തന്നെ വലിയ രീതിയില്‍ താരം പ്രേക്ഷക ശ്രദ്ധ നേടി.
അതിന് ശേഷം മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ താരം ചെയ്തു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ അഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരാളാണ് മാളവിക. ഗ്ലാമറസ്, മോഡേണ്‍ ലുക്കില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ ചെയ്തിട്ടുള്ള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മാളവിക.
ഹിന്ദി വെബ്‌സീരീസിലാണ് താരം അഭിനയിക്കാന്‍ ഒരുങ്ങുന്നത്. വളരെ വലിയ വിജയമായ വെബ് സീരീസ് ആയിരുന്നു ദ ഫാമിലി മാന്‍. ഇതിന്റെ സംവിധായകന്‍ രാജ് ഡികേ ജോഡി ഒരുക്കുന്ന പുതിയ സീരീസിലാണ് മാളവിക എത്തുന്നത്. ഹോളിവുഡ് താരം ഷാഹിദ് കപൂര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരീസില്‍ ആക്ഷന്‍ റോളാണ് മാളവിക ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍
 

Latest News