നയന്‍താരക്കെതിരെ വിവാദ പരാമര്‍ശവുമായി മീര മിഥുന്‍

ചെന്നൈ-തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രമായ 'മുക്കുത്തി അമ്മനെ'തിരെ വിവാദ പരാമര്‍ശവുമായി തമിഴ് ബിഗ് ബോസ് താരം മീര മിഥുന്‍. തന്റെ ട്വിറ്ററിലാണ് മീര നയന്‍താരക്കെതിരെയുള്ള പരാമര്‍ശം നടത്തിയത്. 'വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലുള്ള ഒരു സ്ത്രീയാണോ ഞങ്ങളുടെ ഹിന്ദു ദൈവമായ അമ്മനാവുന്നത്? നയന്‍താരക്കെന്തറിയാം അമ്മനെ പറ്റി? ഈ നാണംകെട്ട രീതിയിലുള്ള കാസ്റ്റിംഗ് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. തമിഴ്‌നാട്ടില്‍ മാത്രമെ ഇത് നടക്കുകയുള്ളു.' എന്നാണ് മീര കുറിച്ചത്.
എന്നാല്‍ സിനിമയും ഭക്തിയും ഒരുപോലെ കാണരുതെന്നും, അവ തമ്മിലുള്ള വ്യത്യാസത്തെ പറ്റി ജനങ്ങള്‍ ബോധവാന്‍മാരാണെന്നും ആരാധകര്‍ മീരയ്ക്ക് മറുപടി കൊടുത്തു. വിവാദങ്ങളുണ്ടാക്കി പ്രശസ്തി നേടാനാണ് മീര ശ്രമിക്കുന്നത്. ഇതിനു മുന്‍പും ഇത്തരം പരമാര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് എന്നീ രീതിയിലുള്ള കമന്റുകളാണ് ട്വീറ്റിന് താഴെ വരുന്നത്. നവംബര്‍ 14ന് റിലീസിനൊരുങ്ങുന്ന മുക്കുത്തി അമ്മന്‍ സംവിധാനം ചെയ്യുന്നത് ബാലാജിയാണ്. ദിനേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബാലാജി, ഉര്‍വ്വശി, അജയ് ഖോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഓടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നിഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Latest News