തന്റെ പേര് ദുരുപയോഗം ചെയ്ത് വിദേശത്തു നിന്ന്   ഫോണ്‍കോളുകള്‍ നടത്തുന്നതായി നടന്‍ വിനീത്

തലശ്ശേരി-വിദേശത്ത് നിന്ന് ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് നടന്‍ വിനീത്. തന്റെ ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പങ്കുവെച്ചത്. വിദേശത്ത് നിന്ന് താനാണെന്ന് പറഞ്ഞ് വ്യാജ നമ്പറിലൂടെ ചിലര്‍ ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് എല്ലാവരേയും അറിയിക്കുന്നെന്നും അത്തരം സംശയാസ്പദമായ കോണ്‍ടാക്റ്റുകളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്നും വിനീത് പോസ്റ്റില്‍ പറയുന്നു. ചില നര്‍ത്തകിമാര്‍ക്കു ഇത്തരത്തില്‍ തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്‌തെന്നു പരാതിയുണ്ട്.ആക്ടര്‍ വിനീത് എന്ന് സേവ് ചെയ്ത ഒരു വാട്‌സ് ആപ്പ് കോണ്‍ടാക്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് പോസ്റ്റ്. യു.എസില്‍ നിന്നാണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയമുണ്ടെന്നും വിനീത് പറയുന്നുണ്ട്. സംശയം തോന്നുന്ന ഫോണ്‍കോളുകള്‍ക്ക് പ്രതികരിക്കരുതെന്നും താരം പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.
 

Latest News