Sorry, you need to enable JavaScript to visit this website.

കളി പഠിപ്പിച്ച ക്ലബ്ബിനെതിരെ ഗോള്‍, സിറ്റിക്ക് വിജയം സമ്മാനിച്ച് വാക്കര്‍

ഷെഫീല്‍ഡ് - തന്നെ കളി പഠിപ്പിച്ച ബാല്യകാല ക്ലബ് ഷെഫീല്‍ഡ് യുനൈറ്റഡിനെതിരെ കയ്ല്‍ വാക്കര്‍ നേടിയ ഗോള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 1-0 വിജയം സമ്മാനിച്ചു. വാക്കറുടെ ലോംഗ്‌റെയ്ഞ്ചര്‍ ഷെഫീല്‍ഡ് വലയില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുകയായിരുന്നു. മൈതാന മധ്യത്തില്‍ കെവിന്‍ ഡിബ്രൂയ്‌നെയില്‍ നിന്ന് പാസ് സ്വീകരിച്ച ഡിഫന്റര്‍ മുന്നോട്ടു കുതിച്ച ശേഷം മുപ്പത് വാര അകലെ നിന്ന് ഷോട്ട് പായിക്കുകയായിരുന്നു. ഇരുപത്തെട്ടാം മിനിറ്റിലായിരുന്നു ഗോള്‍. ഈ സീസണില്‍ ഫോമിലുള്ള അപൂര്‍വം സിറ്റി കളിക്കാരിലൊരാളാണ് വാക്കര്‍.
ഏഴാം വയസ്സിലാണ് വാക്കര്‍ ഷെഫീല്‍ഡ് അക്കാദമിയിലെത്തിയത്. 2008 ല്‍ ആദ്യമായി കരാറൊപ്പിട്ടതും ഷെഫീല്‍ഡുമായാണ്. 

Latest News