Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍: പര്‍പ്പിള്‍ ക്യാപ്പിന് പുതിയ അവകാശി

ന്യൂദല്‍ഹി - ഈ സീസണിലെ ഐ.പി.എല്ലില്‍ ആദ്യ വാരം മുതല്‍ വിക്കറ്റ്‌കൊയ്ത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കഗീസൊ റബാദയെ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ മറികടന്നു. റബാദയുടെ ദല്‍ഹി കാപിറ്റല്‍സിനെതിരെ ബുംറ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മൂന്നു വിക്കറ്റെടുത്തു. ഇരുവര്‍ക്കും ഇതോടെ 23 വിക്കറ്റായി. എന്നാല്‍ മികച്ച ശരാശരി ബുംറക്കാണ്.  
പര്‍പ്പിള്‍ ക്യാപ് തന്റെ ലക്ഷ്യമല്ലെന്നും ടീമിന്റെ വിജയമാണ് പ്രധാനമെന്നും ബുംറ പറഞ്ഞു. ഒക്ടോബര്‍ ആറിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ 20 റണ്‍സിന് നാലു വിക്കറ്റെടുത്തതാണ് ഐ.പി.എല്ലില്‍ ബുംറയുടെ മികച്ച പ്രകടനം. 
വിക്കറ്റ്‌കൊയ്ത്തില്‍ ഒന്നാം സ്ഥാനത്ത് ബുംറയാണെങ്കിലും പവര്‍പ്ലേയിലെ മികച്ച ബൗളര്‍ മുംബൈയിലെ സഹ താരം ട്രെന്റ് ബൗള്‍ടാണ്. ആദ്യ മൂന്നോവറില്‍ ദല്‍ഹിയുടെ ഓപണര്‍മാരെ ബൗള്‍ട് തിരിച്ചയച്ചു. ഇതോടെ പവര്‍പ്ലേ ഓവറുകളില്‍ ബൗള്‍ടിന് 12 വിക്കറ്റായി. ഒമ്പതു വിക്കറ്റെടുത്ത രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചറാണ് രണ്ടാം സ്ഥാനത്ത്. ഈ സീസണില്‍ അഞ്ചു മത്സരങ്ങളില്‍ ബൗള്‍ട് തന്റെ ആദ്യ ഓവറില്‍ വിക്കറ്റെടുത്തിട്ടുണ്ട്. ബൗള്‍ടിന് മൊത്തം 20 വിക്കറ്റായി. 

Latest News