Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ ക്വാറന്റൈന്‍ കാലാവധി കുറക്കില്ല

കുവൈത്ത് സിറ്റി- വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ കാലാവധി കുറക്കില്ലെന്ന്  മന്ത്രിസഭ വ്യക്തമാക്കി. 14 ദിവസത്തെ ക്വാറന്റൈന്‍ ഒരാഴ്ചയായി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് മന്ത്രിസഭ തള്ളിയത്.
കോവിഡ് വ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ ജനം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ശൈഖ് ബാസില്‍ അല്‍ സബാഹ് അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധ വാക്‌സിന്‍ രാജ്യത്തു ലഭ്യമായാല്‍ സമഗ്രമായ വിതരണ പദ്ധതി ആവിഷ്‌കരിക്കും.

ഗുരുതര രോഗബാധിതര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാകും മുന്‍ഗണന. ഫെയ്‌സ് മാസ്‌ക് ധരിക്കല്‍, അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കൃത്യമായി പാലിക്കണമെന്ന് മന്ത്രിസഭ ആഹ്വാനം ചെയ്തു. താമസയിടങ്ങളില്‍നിന്ന് കഴിയുന്നത്ര പുറത്തിറങ്ങരുത്. പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതു/സ്വകാര്യമേഖലയില്‍ 50 ശതമാനം ജീവനക്കാര്‍ എന്ന തീരുമാനം കൃത്യമായി പാലിക്കണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു.

Latest News