Sorry, you need to enable JavaScript to visit this website.

രാജസ്ഥാനും സാധ്യതയിലേക്ക്, കുരുക്കഴിയാതെ പ്ലേഓഫ് 

ദുബായ് - കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 15 പന്ത് ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സ് ഏഴു വിക്കറ്റിന് തകര്‍ത്തതോടെ ഐ.പി.എല്ലില്‍ പ്ലേഓഫ് നിര്‍ണയിക്കാനുള്ള പോരാട്ടം കൂടുതല്‍ സങ്കീര്‍ണമാവുന്നു. ക്രിസ് ഗയ്‌ലിന്റെ അത്യുജ്വല പ്രകടനത്തെ മറികടന്നാണ് രാജസ്ഥാന്‍ ജയിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളിലായി തുടര്‍ന്ന പഞ്ചാബിന്റെ ജൈത്രയാത്ര അവസാനിച്ചു. ഇരു ടീമുകള്‍ക്കും പ്ലേഓഫ് സാധ്യത അവശേഷിക്കുന്നു. പഞ്ചാബ് തോറ്റതോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സോ ദല്‍ഹി കാപിറ്റല്‍സോ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുമെന്നും ഉറപ്പായി. സ്‌കോര്‍: പഞ്ചാബ് നാലിന് 185, രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നിന് 186.
ബെന്‍ സറ്റോക്‌സും (26 പന്തില്‍ 50) സഞ്ജു സാംസണും (25 പന്തില്‍ 48) സ്റ്റീവ് സ്മിത്തും (20 പന്തില്‍ 31 നോട്ടൗട്ട്) ജോസ് ബട്‌ലറും (11 പന്തില്‍ 22 നോട്ടൗട്ട്) ആഞ്ഞടിച്ചതോടെ ഗയ്‌ലിന്റെ കിടിലന്‍ ഇന്നിംഗ്‌സാണ് വൃഥാവിലായത്. രാജസ്ഥാന്റെ എല്ലാ ബാറ്റ്‌സ്മാന്മാരും ഉറഞ്ഞുതുള്ളി. ഓപണിംഗ് വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും (23 പന്തില്‍ 3) സ്റ്റോക്‌സും തുടങ്ങിവെച്ച വെടിക്കെട്ട് ഇന്നിംഗ്‌സ് തീരും വരെ അവസാനിച്ചില്ല.

 

Latest News