കണ്ണൂരിലും തൃശൂരും സിന്തറ്റിക് ട്രാക്ക് നിര്‍മിക്കും

തൃശൂര്‍ - കേരളത്തിന്റെ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി കണ്ണൂരിലും തൃശൂരിലെ കുന്നംകുളത്തും സിന്തറ്റിക് ട്രാക്കുകള്‍ നിര്‍മിക്കുന്നു. ഖേലോ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ഭരണാനുമതി നല്‍കിയത്. ഏഴ് കോടി രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകും.
കുന്നംകുളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുക.

Latest News