നടി മൃദുല മുരളി വിവാഹിതയായി

തിരുവനന്തപുരം- യുവ നടി മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ് നിതിന്‍.

കൂടുതൽ വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു. വലിയ ആഘോഷമായി നടന്ന ചടങ്ങില്‍ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യ നമ്പീശന്‍, ഷഫ്‌ന, ശരണ്യ മോഹന്‍, ശില്‍പ ബാല, ഗായികമാരായ സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരും പങ്കെടുത്തിരുന്നു.അവതാരകയായി വളരെ ചെറുപ്പത്തില്‍ അരങ്ങേറ്റം കുറിച്ച മൃദുല 2009 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളും അഭിനയിച്ചു. ഫഹദ് ഫാസില്‍ ചിത്രമായ അയാള്‍ ഞാനല്ല എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം. 

Latest News