Sorry, you need to enable JavaScript to visit this website.

ബാഴ്‌സക്കെതിരെ പട നയിക്കാന്‍ സ്പാനിഷ് താരം

ടൂറിന്‍ -യുവന്റസും ബാഴ്‌സലോണയും ബുധനാഴ്ച യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടുന്നു. ടീമിലെ ഏറ്റവും പ്രമുഖ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഇല്ലാതെയാണ് പിര്‍ലൊ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിന് ടീമിനെ ഒരുക്കുന്നത്. 
റൊണാള്‍ഡൊയുടെ അഭാവത്തില്‍ പിര്‍ലോയുടെ പ്രധാന ആയുധം സ്പാനിഷ് ഫോര്‍വേഡ് അല്‍വാരൊ മൊറാറ്റയാണ്. ഡീനാമൊ കിയേവിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ യുവന്റസിന്റെ രണ്ടു ഗോളുമടിച്ചത് മൊറാറ്റയാണ്. മൊറാറ്റയെ സഹായിക്കാന്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍ ദെയാന്‍ കുലുസേവ്‌സ്‌കിയുണ്ട്. മൊറാറ്റ പഴയ റയല്‍ താരമാണ്. ജനുവരിയില്‍ അറ്റ്‌ലാന്റയില്‍ നിന്നെത്തിയതാണ് കുലുസേവ്‌സ്‌കി. അര്‍ജന്റീനക്കാരന്‍ പൗളൊ ദിബാലയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. റൊണാള്‍ഡൊക്കു പുറമെ ക്യാപ്റ്റന്‍ ജോര്‍ജിയൊ കിയലീനി, സഹ ഡിഫന്റര്‍ ലിയനാഡൊ ബോനൂച്ചി, അലക്‌സ് സാന്ദ്രൊ എന്നിവരും കളിക്കാന്‍ സാധ്യത കുറവാണ്. 

Latest News