ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൈരളി;  പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു

കൊച്ചി-നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ആശംസകള്‍ നേര്‍ന്ന് കൈരളി ടിവി ചാനല്‍. കൈരളി ടിവിയുടെ എഫ്ബി പേജിലാണ് ആശംസകള്‍ നേര്‍ന്നത്. ഇത്തരമൊരു ആശംസ വന്നതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഒക്ടോബര്‍ 27നാണ് ദിലീപിന്റെ ജന്മദിനം. ചൊവ്വാഴ്ച രാവിലെ തന്നെയാണ് പാര്‍ട്ടി ചാനലിന്റെ എഫ്ബി പേജില്‍ ദിലീപിന് ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇത്തരമൊരു പോസ്റ്റിന്റെ ആവശ്യമുണ്ടോയെന്ന് നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ വന്നു. ഇതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറിന് ശേഷം പോസ്റ്റ് പിന്‍വലിച്ചത്. നടിയെ ആക്രമിച്ച കേസില്‍ കോടതി പക്ഷപാതരമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷന്‍ രംഗത്തുവന്നിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അടുത്ത മാസം മൂന്നിന് വിചാരണ നടപടികള്‍ക്കായി കേസ് മാറ്റി.
 

Latest News